വെബ് ഡെസ്ക്
ശരീരത്തിന്റെ പൂർണ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായവയാണ് വിറ്റാമിനുകളും ധാതുക്കളും. കഴിക്കുന്ന ഭക്ഷണത്തിൽനിന്ന് ഇവ ആവശ്യത്തിന് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണം. വിറ്റാമിന്റേയും ധാതുക്കളുടേയും അപര്യാപ്തത പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും
ഇരുമ്പ്
രക്തത്തിൽ ഇരുമ്പിന്റെ അപര്യാപ്തത മൂലം വിളർച്ച, ക്ഷീണം എന്നിവയുണ്ടാകാം. പ്രതിരോധശേഷിയേയും ബാധിക്കും. ശരീരത്തിലേക്ക് ഓക്സിജൻ ആഗിരണം ചെയ്യാനുള്ള കഴിവിനെ ബാധിക്കുകയും തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാക്കുകയും ചെയ്യും
അയഡിൻ
അയഡിന്റെ അപര്യാപ്തത ചിന്തകളേയും ഓർമയേയുമെല്ലാം ബാധിക്കും
വിറ്റാമിൻ ഡി
ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണ് വിറ്റാമിൻ ഡി. ഇതിന്റെ അപര്യാപ്തത പേശികളുടെയും എല്ലിന്റെയും ബലം കുറയുന്നതിനും പ്രതിരോധശേഷി കുറയാനും, ഡിപ്രഷൻ, ഉത്കണ്ഠ എന്നിവയ്ക്കും കാരണമാകും
വിറ്റാമിൻ ബി 12
വിറ്റാമിൻ ബി 12ന്റെ അപര്യാപ്തത ശരീരത്തിൽ രക്തം ഉത്പാദിപ്പിക്കുന്ന പ്രക്രിയയെ ബാധിക്കും. ഇത് തലച്ചോറിന്റെയും മറ്റ് ധമനികളുടെയും പ്രവർത്തനം മന്ദഗതിയിലാക്കും
കാത്സ്യം
കാത്സ്യം കുറയുന്നത് എല്ലിന്റെയും പല്ലിന്റെയും ബലം കുറയാൻ കാരണമാകും. ഇത് ഓസ്റ്റിയോപോറോസിസ് എന്ന അവസ്ഥയിലേക്ക് നയിക്കാം
വിറ്റാമിൻ എ
കാഴ്ചക്കുറവ്, ചർമപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും. എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തെയും ബാധിക്കും
മഗ്നീഷ്യം
മഗ്നീഷ്യം ഒരു മൂഡ് ബൂസ്റ്ററാണ്. സ്ട്രസ് കുറയ്ക്കാൻ സഹായിക്കും. മാനസികാരോഗ്യം ഉറപ്പാക്കാൻ മഗ്നീഷ്യം ശരീരത്തിലുണ്ടാകണം. പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ, ഓസ്റ്റിയോപോറോസിസ് എന്നിവയ്ക്കും മഗ്നീഷ്യത്തിന്റെ അഭാവം കാരണമാകും
വിറ്റാമിൻ കെ
ഹൃദയാരോഗ്യത്തിൽ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് വിറ്റാമിൻ കെ. ഇതിന്റെ അപര്യാപ്തത മൂലം, രക്തം കട്ടപിടിക്കുക, എല്ലിന്റെ ആരോഗ്യം കുറയുക പോലെയുള്ള വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം