ഇയര്‍പോഡുകള്‍ തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുമോ?

വെബ് ഡെസ്ക്

വയറുകളില്ലാത്ത ഇയര്‍ഫോണുകളും ഇയര്‍ ബഡ്‌സുകളുമാണ് ഇയര്‍പോഡ് എന്ന വിഭാഗത്തില്‍ പെടുന്നത്. മറ്റുള്ളവര്‍ക്ക് ശല്യമാകാതെ അവനവു മാത്രം കേള്‍ക്കുന്ന രീതിയില്‍ ഓഡിയോ ഉപയോഗിക്കാമെന്നതാണ് പ്രത്യേകത.

ഇതില്‍ നിന്നുള്ള റേഡിയേഷന്‍ തലച്ചോറിനെ ബാധിക്കാമെന്നാണ് ഒരു വിഭാഗം പറയുന്നത്. ഇലക്ട്രോണിക്, ഇലക്ട്രിക്, മാഗ്നറ്റിക് ഉപകരണങ്ങളില്‍ നിന്നു പുറത്തുവരുന്ന തരംഗങ്ങളില്‍ ഉയര്‍ന്ന അളവിലും കുറഞ്ഞ അളവിലും റേഡിയേഷന്‍ ഉള്ളവയുണ്ട്.

എക്‌സ് റേ പോലുള്ളവയില്‍ നിന്നു പുറത്തുവരുന്നത് ഉയര്‍ന്ന അളവിലുള്ള അയണൈസിങ് റേഡിയേഷനാണ്. ഇവ സ്ഥിരമായി ഏല്‍ക്കുന്നത് അര്‍ബുദം പോലുള്ളവയ്ക്കു കാരണമാകാം

ഇയര്‍പോഡ് പോലുള്ള ബ്ലൂടൂത്ത് വയര്‍ലസ് ഹെഡ്‌ഫോണുകളില്‍ നിന്നുള്ളത് മൊബൈല്‍ഫോണ്‍, മൈക്രോവേവ്, വൈഫൈ റൂട്ടറുകള്‍ എന്നിവയില്‍ നിന്നുള്ളതുപോലെ കുറഞ്ഞ അളവിലുള്ള നോണ്‍ അയണൈസിങ് റേഡിയേഷനാണ്

റേഡിയോ ഫ്രീക്വന്‍സിയുടെ എല്ലാ മര്‍ഗനിര്‍ദേശങ്ങളും പാലിച്ചാണ് എയര്‍പോഡുകള്‍ പോലുള്ളവ രൂപകല്‍പന ചെയ്തിരിക്കുന്നത്. മാത്രമല്ല ഉപയോഗിക്കാവുന്ന റേഡിയോ ഫ്രീക്വന്‍സിയുടെ അളവിലും താഴെയാണ് ഇയില്‍ ക്രമീകരിച്ചിരിക്കുന്നതും

റേഡിയേഷന്‍ സാധ്യത ഇല്ലെന്നു വിചാരിച്ച് ഉയര്‍ന്ന ശബ്ദത്തില്‍ ഇവ കേള്‍ക്കുന്നത് കേള്‍വിപ്രശ്‌നങ്ങളെ ബാധിക്കാം. അതുകൊണ്ട് ശബ്ദം 60 ശതമാനത്തിനു മുകളില്‍ പോകുന്നില്ലെന്ന് ഉറപ്പാക്കി ധൈര്യമായി ഇയര്‍പോഡുകള്‍ ഉപയോഗിച്ചോളൂ