വെബ് ഡെസ്ക്
സമൂഹം നിശ്ചയിച്ച സൗന്ദര്യബോധം പലരിലും മാനസിക പ്രശ്നങ്ങൾക്ക് കാരണമാകാം. ഇതിനെയാണ് ബാർബി ഡോൾ സിൻഡ്രോം എന്ന് വിളിക്കുന്നത്
ബാർബി സിൻഡ്രോം മാനസികവും ശാരീരികവുമായ പ്രശ്നങ്ങളുണ്ടാക്കാം. എന്തൊക്കെയാണ് ലക്ഷണങ്ങൾ?
ഭക്ഷണക്രമക്കേടാണ് ബാർബി സിൻഡ്രോം ലക്ഷണങ്ങളിൽ പ്രധാനം. മാനസിക, വൈകാരിക അസ്വസ്ഥതകളും വിഷമകരമായ ചുറ്റുപാടും ഭക്ഷണക്രമക്കേടിന് കാരണമാകാം
ബാർബി സിൻഡ്രോം അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് അവരുടെ ശരീരത്തോട് വെറുപ്പ് അനുഭവപ്പെട്ടേക്കാം
സമൂഹം കൽപ്പിക്കുന്ന സങ്കൽപ്പങ്ങളിലേക്ക് എത്താനാകാതെ വരുമ്പോൾ പലരും വിഷാദത്തിലേക്ക് വീഴാം
ആകാരഭംഗിയോടുള്ള അമിതമായ അഭിനിവേശം സ്വന്തം ശരീരത്തോടുള്ള അസംതൃപ്തിക്ക് കാരണമാകാം
വ്യക്തി തന്റെ പോരായ്മകളില്‍ മാത്രമാകും ശ്രദ്ധിക്കുക. ഇത് പലപ്പോഴും സാങ്കൽപ്പികം പോലുമായിരിക്കാം
അയഥാര്‍ത്ഥമായ സൗന്ദര്യ സങ്കൽപങ്ങൾ കാരണം ഒരാള്‍ സ്വയം തന്നെ മോശമായി ചിത്രീകരിക്കുന്നു
ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടണം