വെബ് ഡെസ്ക്
പാലും പാല്‍ ഉത്പന്നങ്ങളും ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാൽ പാലിനോട് അലർജിയുള്ളവരുമുണ്ട്, ആ അവസ്ഥയാണ് ലാക്ടോസ് ഇന്‍ടോളറന്‍സ്
പാലില്‍ അടങ്ങിയിരിക്കുന്ന ലാക്ടോസിനെ ആഗിരണം ചെയ്യുന്ന ലാക്ടോസ് എന്ന എന്‍സൈം ശരീരത്തില്‍ കൂടുതലുണ്ടാകുമ്പോഴാണ് ലാക്ടോസ് ഇൻടോളറൻസിന് കാരണമാകുന്നത്
ഇങ്ങനെയുള്ളവര്‍ പാലുല്പന്നങ്ങള്‍ ഉപയോഗിച്ചാല്‍ വയറിളക്കം, ഓക്കാനം, ചര്‍ദ്ദി, വയറുവേദന, മലബന്ധം,ഗ്യാസ് എന്നിവയുണ്ടാകാം
അലർജി കാരണത്താൽ പാലുല്പന്നങ്ങള്‍ ഒഴിവാക്കുന്നത് ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കും. അപ്പോള്‍ കാത്സ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം
മത്തി
മത്തി കാത്സ്യത്തിന്റെ മികച്ച സ്രോതസ്സാണ്. കൂടാതെ ഇതില്‍ ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിന്‍ ഡിയും അടങ്ങിയിട്ടുണ്ട്
ടോഫു
സോയാബീന്‍ കൊണ്ടുണ്ടാക്കുന്ന ടോഫു ശരീരത്തിനാവശ്യമായ കാത്സ്യം നൽകും. സസ്യാധിഷ്ഠിത ഡയറ്റ് പിന്തുടരുന്നവര്‍ക്ക് മികച്ച ഓപ്ഷനാണിത്
ബദാം
ബദാം ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പന്നമാണ്. കാത്സ്യത്തിന്റേയും ഉറവിടമാണ്. ഉയര്‍ന്ന കലോറിയുള്ളതിനാല്‍ ബദാം അധികം കഴിക്കുന്നതും നല്ലതല്ല
ചിയാ സീഡ്
കാത്സ്യം, നാരുകള്‍, ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു
ഓറഞ്ച്
ഓറഞ്ച് കാത്സ്യത്തിന്റെ അതിശയിപ്പിക്കുന്ന ഉറവിടമാണ്. ശരീരത്തില്‍ ജലാംശം നിലനിർത്തുന്നു പഴം കൂടിയാണ് ഓറഞ്ച്
ബ്രോക്കോളി
കാത്സ്യം, വിറ്റാമിൻ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ബ്രോക്കോളിയില്‍ കലോറിയും കുറവാണ്. അതുകൊണ്ടുതന്നെ ധൈര്യമായി ദൈനംദിന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം