നിങ്ങള്‍ക്ക് പിസിഒഎസ് ഉണ്ടോ? ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

വെബ് ഡെസ്ക്

പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം(പിസിഒഎസ്) പ്രത്യുല്‍പാദന കാലഘട്ടത്തിലൂടെ കടന്നുപോകുന്ന പല സ്ത്രീകളെയും ബാധിക്കുന്ന ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ്.

പിസിഒഎസ് ഉള്ള സ്ത്രീകള്‍ നേരിടുന്ന പ്രധാനവെല്ലുവിളികളിലൊന്ന് ഗര്‍ഭധാരണത്തിനുള്ള ബുദ്ധിമുട്ടാണ്. ക്രമം തെറ്റിയ ആര്‍ത്തവവും അമിതവേദനയുമൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍.

ഉയര്‍ന്ന അളവില്‍ പഞ്ചസാര കഴിക്കുന്നത് പിസിഒഎസ് സ്ത്രീകളില്‍ സാധരണയായി ഉള്ള ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകും. അതിനാല്‍ മധുരത്തിന്റെ അമിതോപയോഗം കുറയ്ക്കുക.

സംസ്‌കരിച്ച ധാന്യങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം കൂട്ടുന്നു. ഇതിന് പകരം നാരുകളടങ്ങിയതും പഞ്ചാസാരയുടെ അളവ് നിയന്ത്രിക്കുന്നതുമായ ധാന്യങ്ങള്‍ തിരഞ്ഞെടുക്കുക

ഉയര്‍ന്ന ഗ്ലൈസമിക് സൂചികയുള്ള ഭക്ഷണങ്ങള്‍ പഞ്ചസാരയുടെ അളവ് അതിവേഗം വര്‍ധിപ്പിക്കുകയും ഇന്‍സുലിന്‍ പ്രതിരോധം വഷളാക്കുകയും ചെയ്യും. ഉദാ: ഉരുളക്കിഴങ്ങ്, കോണ്‍ഫ്‌ലേക്‌സ്, പഞ്ചസാര അടങ്ങിയ ധാന്യങ്ങള്‍.

പിസിഒഎസ് ഉള്ള ചിലര്‍ക്ക് പാലിനോട് അലര്‍ജിയുണ്ടാകും. ഇത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ വര്‍ധിപ്പിക്കുന്നു. ബദാം പാല്‍ സോയ പാല്‍ പോലുള്ള ഡയറി ഇതരമാര്‍ഗങ്ങളിലേക്ക് മാറാന്‍ ശ്രമിക്കാം

മിക്ക വറുത്ത ഭക്ഷണങ്ങളിലും മോശം കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. അവ ശരീരഭാരം വര്‍ധിപ്പിക്കുകയും അമിതവണ്ണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് പിസിഒഎസ് ലക്ഷണങ്ങളെ വഷളാക്കുന്നു.

കൊഴുപ്പുള്ളതും സംസ്‌കരിച്ചതുമായ റെഡ്മീറ്റിന്റെ ഉയര്‍ന്ന ഉപയോഗം അമിതവണ്ണം, അന്‍സുലിന്‍ പ്രതിരോധം എന്നിവയ്ക്ക് കാരണമാകും. ചിക്കന്‍, മത്സ്യം അല്ലെങ്കില്‍ പച്ചക്കറികള്‍ പോലുള്ള കുറഞ്ഞ പ്രോട്ടീന്‍ ഉറവിടങ്ങള്‍ തിരഞ്ഞെടുക്കുക

അമിതമായ കഫീന്‍ ഉപയോഗം ഹോര്‍മോണ്‍ ബാലന്‍സ് നഷ്ടപ്പെടുത്തുകയും പിസിഒഎസ് ലക്ഷണങ്ങള്‍ രൂക്ഷമാക്കുകയും ചെയ്യുന്നു. കാപ്പിയും മറ്റ് ഉയര്‍ന്ന കഫീന്‍ പാനീയങ്ങളും നിയന്ത്രിക്കുകയോ ഒഴിവാക്കുകയോ ചെയ്യുക.

RomoloTavani

മദ്യം പൂര്‍ണമായും ഒഴിവാക്കണം. മദ്യം നിങ്ങളുടെ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണുകളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ ഓവുലേഷന്‍ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താന്‍ കാരണമാകുന്നു.

സോയാബീന്‍ സ്വാധിഷ്ടമായതും പ്രേട്ടീനിന്റെ മികച്ച ഉറവിടമാണ്. എന്നാല്‍ ഇതിന്റെ അമിതോപയോഗം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. അതിനാല്‍ ഇവ മിതമായി കഴിക്കുന്നതാണ് നല്ലത്.