മാനസിക സമ്മര്‍ദ്ദം അമിത ആഹാരത്തിന് കാരണമാകാറുണ്ടോ? എങ്ങനെ നിയന്ത്രിക്കാം

വെബ് ഡെസ്ക്

മാനസികമായി സമ്മര്‍ദ്ദങ്ങള്‍ വരുമ്പോള്‍ പലരും ഭക്ഷണത്തെ ആശ്രയിക്കാറുണ്ട്. ഇത് അമിതമായി ആഹാരം കഴിക്കുന്നതിന് കാരണമാകുന്നു. ചില മാര്‍ഗങ്ങള്‍ വഴി ഇത് പരിഹരിക്കാന്‍ സാധിക്കും

ഭക്ഷണം കഴിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് നന്നായി വിശക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ബോറടി ഒഴിവാക്കാനും സന്തോഷം, സങ്കടം തുടങ്ങിയ വികാരങ്ങള്‍ മൂലവും വിശക്കാതെ തന്നെ ഭക്ഷണം കഴിക്കുന്നവരാണ് പലരും

എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം, പകരം നന്നായി വിശക്കുമ്പോള്‍ മാത്രം ആഹാരം കഴിക്കാം

ആഹാരം എപ്പോഴും പതിയെ മനസ്സറിഞ്ഞ് കഴിക്കാന്‍ ശ്രമിക്കണം. ഭക്ഷണം ധൃതി പിടിക്കാതെ പതിയെ ചവച്ച് അരച്ച് കഴിക്കാന്‍ ശ്രദ്ധിക്കണം

ആഹാരം തിരഞ്ഞെടുക്കുന്നതിന് മുമ്പ് അവ ശരീരത്തിന് നല്ലതാണോ അല്ലയോ എന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുക

പോഷകഗുണങ്ങളടങ്ങിയ ആഹാരങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക. ജങ്ക്‌ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. കലോറി കുറഞ്ഞതും പോഷകമുളളതുമായ ഭക്ഷണങ്ങള്‍ മാത്രം കഴിക്കുക

അമിതമായി ആഹാരം കഴിക്കുന്നത് ഒഴിവാക്കാം. വിശക്കുമ്പോള്‍ ആവശ്യത്തിന് മാത്രം കഴിക്കുക. വയറ് നിറയെ കഴിക്കുന്നത് ഒഴിവാക്കുക

ശരീരത്തെ പട്ടിണിയ്ക്ക് ഇടുന്നതും ഒഴിവാക്കണം. ഇത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. പകരം ഇട ഭക്ഷണമായി ഫലങ്ങളോ നട്സോ കഴിക്കാവുന്നതാണ്