ഈ ഭക്ഷണങ്ങൾ ഒരിക്കലും പച്ചയ്ക്ക് കഴിക്കരുത് !!

വെബ് ഡെസ്ക്

ചില ഭക്ഷണങ്ങൾ പാകം ചെയ്യാതെ കഴിക്കുന്നത് ശരീരത്തിന് വലിയ ദോഷം ചെയ്യും. എന്നാൽ നമ്മളിൽ ഭൂരിഭാഗം പേർക്കും ഇതേക്കുറിച്ച് അറിവില്ല. അതിനാൽ ഈ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കൂ

ഉരുളക്കിഴങ്ങ്: പാകം ചെയ്യാത്ത ഉരുളക്കിഴങ്ങിൽ സോളനൈസർ എന്ന വിഷസംയുക്തം അടങ്ങിയിരിക്കുന്നു. ഇത് ഗണ്യമായ അളവിൽ അകത്തുചെന്നാൽ ഓക്കാനം, തലവേദന, ദഹന പ്രശ്‍നങ്ങൾ എന്നിവയുണ്ടാകുന്നു

കാപ്‌സിക്കം: ക്യാപ്സിക്കത്തിൽ ടേപ്പ് വേംസ് പോലുള്ള പരാന്നഭോജികൾ അടങ്ങിയിരിക്കും. ശരിയായി കഴുകി പാകം ചെയ്തില്ലെങ്കിൽ ഇതു ദഹനപ്രശ്ങ്ങളിലേക്കും മറ്റു നിരവധി ആരോഗ്യപ്രശ്ങ്ങളിലേക്കും നയിച്ചേക്കാം

കോളിഫ്ലവർ: കോളിഫ്ലവർ പച്ചയ്ക്കു കഴിക്കുന്നത് ചില ആളുകളിൽ ദഹനപ്രശ്ങ്ങളുണ്ടാക്കുന്നു. ഇത് വയറുവീർക്കുന്നതിനും ദഹനനാളത്തിലെ അസ്വസ്ഥതകൾക്കും കാരണമാകും

മുട്ട: വേവിക്കാത്ത മുട്ടയിൽ സാൽമൊണല്ല ബാക്ടീരിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് ദഹനനാളത്തിലെ അണുബാധയും പനിയും ഉൾപ്പടെയുള്ള ഭക്ഷ്യജന്യരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു

പാൽ: അസംസ്‌കൃത പാലിൽ ഇ-കോളി, ലിസ്റ്റീരിയ പോലുള്ള ഹാനികരമായ ബാക്റ്റീരിയകൾ അടങ്ങിയിരിക്കും. ഇത് പാസ്ചറൈസ് ചെയ്തില്ലെങ്കിൽ ഗുരുതരമായ ഭക്ഷ്യരോഗങ്ങൾക്കു കാരണമാകും

ബീറ്റ്‌റൂട്ട്: പാകം ചെയ്യാത്ത ബീറ്റ്‌റൂട്ട് കഴിക്കുന്നത് ദഹനവ്യവസ്ഥയെ ബാധിക്കും. വയറുവേദനയും അസ്വസ്ഥതയും ഉണ്ടാവാനും സാധ്യതയുണ്ട്

ചീര: വേവിക്കാത്ത ചീരയിൽ ഓക്സലേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കാൽസ്യം ആഗിരണത്തെ തടസപ്പെടുത്തുകയും അമിതമായി കഴിക്കുന്നതു വൃക്കയിലെ കല്ലിനു കാരണമാകും. ദഹനപ്രശ്നങ്ങൾക്കുള്ള സാധ്യതയും കൂടുതലാണ്

ചേമ്പില: പച്ച ചേമ്പിലകളിൽ കാൽസ്യം ഓക്സലേറ്റ് പരലുകൾ അടങ്ങിയിട്ടുണ്ട്. ഇത് പാകം ചെയ്യാതെ കഴിക്കുന്നത് വൃക്കയിലെ കല്ലുകൾക്കും മറ്റ് ആരോഗ്യപ്രശ്ങ്ങൾക്കും കാരണമാകും