വെബ് ഡെസ്ക്
എല്ലാ വിറ്റാമിനുകളും ശരീരത്തിന് ഒരുപോലെ അത്യാവശ്യം ആണെങ്കിലും വിറ്റാമിൻ എ യുടെ അഭാവം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
കാഴ്ച നഷ്ടമാകുക, ശരീരത്തിന്റെ മെറ്റബോളിസം കൃത്യമായ രീതിയിൽ പ്രവർത്തിക്കാതെ വരിക, കരളിന്റെ പ്രവർത്തനത്തെ ബാധിക്കുക എന്നിവ വിറ്റാമിൻ എ യുടെ അഭാവം കാരണമുണ്ടാകാറുണ്ട്.
വിറ്റാമിൻ എ ലഭിക്കാൻ കുടിക്കാവുന്ന ചില ജ്യൂസുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
കാരറ്റ് ജ്യൂസ്
ബീറ്റാ കരോട്ടിൻ ധാരാളം കാരറ്റിൽ അടങ്ങിയിട്ടുണ്ട്.
ശരീരത്തിനുള്ളിൽ ഇത് വിറ്റാമിൻ എ ആയി പ്രവർത്തിക്കുന്നു.
അവയവങ്ങളുടെ പ്രവർത്തനം, രോഗപ്രതിരോധശേഷി, കണ്ണിന്റെ ആരോഗ്യം എന്നിവ മെച്ചപ്പെടുന്നു.
മാമ്പഴ ജ്യൂസ്
വിറ്റാമിൻ എ യുടെ കലവറയാണ് മാമ്പഴ ജ്യൂസ്.
ആന്റി ഓക്സിഡന്റുകളും, നാരുകളും ധാരാളം അടങ്ങിയിരിക്കുന്നു.
തക്കാളി ജ്യൂസ്
വിറ്റാമിൻ എ, വിറ്റാമിൻ സി, ലൈക്കോപീൻ എന്നിവ ധാരാളം തക്കാളി ജ്യൂസിൽ അടങ്ങിയിട്ടുണ്ട്.
ഓറഞ്ച് ജ്യൂസ്
വിറ്റാമിൻ എയും, ആന്റി ഓക്സിഡന്റുകളും ധാരാളമായി ഓറഞ്ച് ജ്യൂസിൽ അടങ്ങിയിരിക്കുന്നു.
ഹൃദയാരോഗ്യത്തിനും, വൃക്കയുടെ ആരോഗ്യത്തിനും ഓറഞ്ച് ഏറ്റവും നല്ലതാണ്.
തണ്ണിമത്തൻ ജ്യൂസ്
ബീറ്റാകരോട്ടിൻ ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
ശരീരത്തിനുള്ളിൽ ഇത് വിറ്റാമിൻ എ ആയി പ്രവർത്തിക്കുന്നു.
ചീര ജ്യൂസ്
ആന്റി ഓക്‌സിഡന്റുകൾ കൊണ്ടും വിറ്റാമിൻ എ കൊണ്ടും സമ്പുഷ്ടമാണ് ചീര.