വെബ് ഡെസ്ക്
പെണ്‍കുട്ടികളില്‍ കൂടി വരുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം അഥവാ പിസിഒഎസ്
കൗമാരത്തിന്റെ അവസാനഘട്ടത്തിലും പ്രായപൂര്‍ത്തിയായ ശേഷവും ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന ക്രമക്കേടാണ് ഇതിന് കാരണം
ക്രമം തെറ്റിയുള്ള ആര്‍ത്തവം, നാളുകളോളം നീണ്ടുനില്‍ക്കുന്ന ആര്‍ത്തവം തുടങ്ങിയവ പിസിഒഎസിന്റെ സൂചനകളാണ്
ഉലുവ വെള്ളം
രാത്രി മുഴുവന്‍ ഉലുവ വെള്ളത്തിലിടുക. അതിന് ശേഷം ഉലുവ അരിച്ചെടുത്ത് ബാക്കി വെള്ളം കുടിക്കുക. ഉലുവ ശരീരത്തിലെ ഇന്‍സുലിന്‍ പ്രതിരോധം മെച്ചപ്പെടുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് പിസിഒഎസ് നിയന്ത്രിക്കുന്നതിന് പ്രധാനമാണ്
പുതിനയില ചായ
പിസിഒഎസ് നിയന്ത്രിക്കാന്‍ പുതിനയില ചായയ്ക്ക് സാധിക്കും. പിസിഒഎസുമായി ബന്ധപ്പെട്ടുള്ള അമിതമായ രോമവളര്‍ച്ച കുറയ്ക്കുന്നതിന് ഇത് നല്ലതാണ്
കറ്റാര്‍ വാഴ ജ്യൂസ്
ചര്‍മ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗിക്കുന്ന കറ്റാര്‍ വാഴ പിസിഒഎസ് സുഖപ്പെടുത്താനും ഉപകരിക്കും. ഹോര്‍മോണുകളുടെയും ഇന്‍സുലിന്റെയും അളവ് നിയന്ത്രിക്കുന്നതിന് ഉപകാരപ്രദമാണ് കറ്റാർവാഴ ജ്യൂസ്
ചെമ്പരത്തി ചായ
പിസിഒഎസിനെ ഭേദപ്പെടുത്തുന്നതിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളെ സഹായിക്കുന്നതിനും ചെമ്പരത്തി ചായ ഉപയോഗപ്രദമാണ്. ഇത് ഗര്‍ഭാശയത്തിലെ പേശികളെ അയവ് വരുത്തുന്നു അതിലൂടെ ആര്‍ത്തവ വേദനയില്‍ നിന്ന് ആശ്വാസം നേടാനും സഹായിക്കുന്നു
അശ്വഗന്ധ
നല്ല ഉറക്കം കിട്ടാനും സമ്മര്‍ദം കുറയ്ക്കാനും കാലങ്ങളായി ഉപയോഗിക്കുന്ന ഒരു ഔഷധ സസ്യമാണ് അശ്വഗന്ധ.ഇതിന് പിസിഒഎസിനെ നിയന്ത്രിക്കാനും ഇവ സഹായിക്കും. ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് ഒരു ടീസ്പൂണ്‍ അശ്വഗന്ധ വെള്ളത്തില്‍ കലര്‍ത്തി കുടിക്കുന്നത് പ്രത്യുത്പാദന വ്യവസ്ഥയ്ക്ക് സഹായകമാണ്