അടിവയറ്റിലെ കൊഴുപ്പ് മാറ്റണോ? അതിരാവിലെ ഈ പാനീയങ്ങൾ ശീലമാക്കൂ

വെബ് ഡെസ്ക്

ഒട്ടുമിക്കവരും നേരിടുന്ന പ്രധാന പ്രശ്നമാണ് അടിവയറ്റിലെ കൊഴുപ്പ്. കൃത്യമല്ലാത്ത ഭക്ഷണക്രമവും ആരോഗ്യശീലങ്ങളും ഇതിന് കാരണമാകാറുണ്ട്. എന്നാൽ ചില പാനീയങ്ങൾ അതിരാവിലെ കുടിക്കുന്നത് ശീലമാക്കിയാൽ കൊഴുപ്പിനെ ഒരു പരിധി വരെ പ്രതിരോധിക്കാം

നാരങ്ങാ വെള്ളം

ശരീരത്തിലെ ജലാംശം നിലനിർത്താനും ഭാരം കുറയ്ക്കാനും സഹായിക്കുന്ന ഏറ്റവും നല്ല മാർഗമാണ് നാരങ്ങാ വെള്ളം. ശരീരത്തിന്റെ മെറ്റബോളിസം വർധിപ്പിക്കാനും നാരങ്ങാ വെള്ളത്തിന് കഴിയും

കറുവപ്പട്ട- തേൻ വെള്ളം

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ് കറുവപ്പട്ടയും തേനും. അല്പം കറുവപ്പട്ടയും തേനും കൂടി ഇളം ചൂടുവെള്ളത്തിൽ ചേർത്ത് കുടിക്കുക. വ്യായാമശേഷം ഇത് കുടിക്കുന്നത് ശരീരത്തിന്റെ ഊർജം വർധിക്കാൻ സഹായിക്കുന്നു

മഞ്ഞൾ വെള്ളം

പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് ഇൻസുലിൻ പ്രതിരോധം തീർക്കുന്നതിലൂടെ മഞ്ഞൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ശരീരത്തിൽ അടിഞ്ഞുകൂടുന്ന അധിക കൊഴുപ്പിനെ ഇതുവഴി ഇല്ലാതാക്കുന്നു

ജീരക വെള്ളം

അടിവയറ്റിലെ കൊഴുപ്പ് ഇല്ലാതാക്കാനും മെറ്റബോളിസത്തെ ത്വരിതപ്പെടുത്താനും ജീരക വെള്ളം നല്ലതാണ്. കലോറി കുറഞ്ഞ പാനീയം കൂടിയാണിത്. അതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ഇതേറെ സഹായിക്കും

ഇളം ചൂടുവെള്ളം

അതിരാവിലെ ചെറുചൂട് വെള്ളം കുടിക്കുമ്പോൾ മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ഇളംചൂട് വെള്ളത്തിന് ശരീരത്തിലെ കൊഴുപ്പിനെ തന്മാത്രകളാക്കി വിഘടിപ്പിക്കാൻ സാധിക്കും. അതിനാൽ കൊഴുപ്പ് നിയന്ത്രിക്കാൻ ഏറ്റവും ഉപയോഗപ്രദമാണ് ഇളംചൂട് വെള്ളം

കറ്റാർ വാഴ ജ്യൂസ്

ശരീരത്തിലെ കൊഴുപ്പും പഞ്ചസാരയും നിയന്ത്രിക്കാൻ കറ്റാർ വാഴ ഗുണകരമാണ്. ഇതിനായി ദിവസവും ഒരു ടീസ്പൂൺ കറ്റാർ വാഴ ജ്യൂസ് തുടർച്ചയായി രണ്ടാഴ്ച കുടിച്ചാൽ മതിയാകും

ഗ്രീൻ ടീ

ഗ്രീൻ ടീയ്ക്ക് ശരീരഭാരം നിയന്ത്രിച്ച് അമിത കൊഴുപ്പിനെ ഇല്ലാതാക്കാൻ സാധിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. മെറ്റബോളിസത്തെ വേഗത്തിലാക്കാൻ ഗ്രീൻ ടീയ്ക്ക് സാധിക്കും. ഇതിനായി ദിവസവും രണ്ട് മുതൽ മൂന്ന് വരെ കപ്പ് ഗ്രീൻ ടീ കുടിച്ചാൽ മതിയാകും

പെരുംജീരക വെള്ളം

ശരീരത്തിലെ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ആഗിരണം വർധിപ്പിച്ച് ശരീരഭാരം കുറയ്ക്കാൻ പെരുംജീരക വെള്ളം സഹായിക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നതിനാൽ ഹൃദ്രോഗികൾക്ക് ഇതുത്തമമാണ്. കാഴ്ചശക്തിക്കും ഇത് വളരെ നല്ലതാണ്