വെബ് ഡെസ്ക്
ഉരുളക്കിഴങ്ങ് ചിപ്സ് ഇഷ്ടപ്പെടാത്തവർ വിരളമാണ്
വിവിധ ഫ്ലേവറുകളിലായി പാക്കറ്റുകളിൽ ഉരുളക്കിഴങ്ങ് ചിപ്സ് ലഭ്യമാകും. കഴിച്ചുതുടങ്ങിയാൽ നിർത്താൻ തോന്നില്ലെന്നതാണ് പ്രധാനകാര്യം
ഉരുളക്കിഴങ്ങ് ഫ്രൈകൾ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണകരമാകില്ലെന്നാണ് വിവിധ പഠനങ്ങളിലെ കണ്ടെത്തൽ
പൊട്ടറ്റോ ചിപ്സ് ശരീരഭാരം വര്‍ധിക്കാനും അമിത വണ്ണത്തിനും കാരണമാകും
വറുത്ത ഉരുളക്കിഴങ്ങിൽ ശരീരത്തിനാവശ്യമായ വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവയൊന്നും അടങ്ങിയിട്ടില്ല. അന്നജത്തിന്റെ അളവായിരിക്കും കൂടുതൽ
വറുത്തെടുത്ത ഉരുളക്കിഴങ്ങിലെ കൊഴുപ്പ് ഹൃദയാരോഗ്യത്തെ ബാധിച്ചേക്കും
ഉരുളക്കിഴങ്ങ് വറുത്തെടുക്കുമ്പോൾ ഉപ്പ് ധാരാളമായി ചേർക്കും. ഇത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് വര്‍ധിപ്പിക്കും, ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമാകാം
വറുത്ത ഉരുളക്കിഴങ്ങിന്റെ നിരന്തര ഉപയോഗം അര്‍ബുദത്തിന് കാരണമായേക്കാമെന്ന് അമേരിക്കന്‍ കാന്‍സര്‍ അസോസിയഷേന്‍ കണ്ടെത്തിയിരുന്നു