വെബ് ഡെസ്ക്
ഉയര്‍ന്ന യൂറിക് ആസിഡ് കാരണം ബുദ്ധിമുട്ടുന്നവര്‍ക്ക് കഴിക്കാവുന്ന ഡ്രൈഫ്രൂട്ട്‌സുകള്‍ ഏതൊക്കെയെന്ന് അറിയാം
ബദാം
യൂറിക് ആസിഡ് ലെവല്‍ നിയന്ത്രിച്ചുനിര്‍ത്താന്‍ സഹായിക്കുന്ന മഗ്നീഷ്യം ബദാമില്‍ അടങ്ങിയിട്ടുണ്ട്
ഈത്തപ്പഴം
പൊട്ടാസ്യവും നാരുകളും സമൃദ്ധമായി അടങ്ങിയ ഈത്തപ്പഴത്തിലെ പൊട്ടാസ്യം യൂറിക് ആസിഡ് നിയന്ത്രിക്കാന്‍ സഹായിക്കും
കശുവണ്ടി
പ്യൂരിനുകള്‍ കുറവായതിനാല്‍ യൂറിക് ആസിഡ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഭക്ഷണമാണ് കശുവണ്ടി. വിറ്റാമിനുകളും മിനറലുകളും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്
വാല്‍നട്ട്
ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്‌റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങളുമുള്ള വാല്‍നട്ട് യൂറിക് ആസിഡ് കാരണമുണ്ടാകുന്ന നീര്‍വീക്കം കുറയ്ക്കാന്‍ സഹായിക്കും
പിസ്ത
ആരോഗ്യകരമായ കൊഴുപ്പും നാരുകളും പിസ്തയില്‍ സമൃദ്ധമാണ്. പ്യൂരിന്‌റെ അളവ് കുറവായതിനാല്‍ യൂറിക് ആസിഡ് കുറയ്ക്കാനും ഉത്തമം
ഫ്‌ളാക്‌സ് സീഡ്
ശരീരം ഉല്‍പ്പാദിപ്പിക്കാത്ത അവശ്യ ഫാറ്റി ആസിഡ് ഫ്‌ളാക്‌സ് സീഡിലുണ്ട്. ഇതിലുള്ള ആന്‌റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങള്‍ യൂറിക് ആസിഡ് കൂടുന്നതുകൊണ്ടുണ്ടാകുന്ന വേദനയ്ക്ക് ശമനം നല്‍കും
ബ്രസീല്‍ നട്‌സ്
ബ്രസീല്‍ നട്‌സില്‍ നാരുകള്‍ കൂടുതലും പ്യൂരിന്‍ കുറവുമാണ്. യൂറിക് ആസിഡ് കാരണമുണ്ടാകുന്ന അസ്വസ്ഥതകൾ അകറ്റാന്‍ ഇവ സഹായിക്കും
ചെറി
അന്തോസിയാനിന്‍, വിറ്റാമിന്‍ സി എന്നിവയാല്‍ സമ്പുഷ്ടമായ ചെറി യൂറിക് ആസിഡ് ഉല്‍പ്പാദനം തടയുന്നു