വെബ് ഡെസ്ക്
പ്രമേഹം പലപ്പോഴും വളരെ വൈകിയാണ് നമ്മൾ അറിയുക. എന്നാൽ നേരത്തെ തന്നെ ശരീരം പ്രമേഹത്തിന്റെ പല ലക്ഷണങ്ങളും കാണിച്ച് തുടങ്ങും. അതിനാൽ പ്രമേഹത്തിന്റെ ഈ പ്രാരംഭ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്
അമിതമായി ഭാരം കുറയൽ: പ്രത്യേകം കാരണങ്ങൾ ഒന്നുമില്ലാതെ ശരീരത്തിന്റെ ഭാരം കുറയാൻ തുടങ്ങിയാൽ ശ്രദ്ധിക്കണം. അത് പ്രമേഹത്തിന്റെ ലക്ഷണമാകാം
കാഴ്ച കുറയുന്നത് : കാഴ്ച കുറയുന്നത് പ്രമേഹത്തിന്റെ മറ്റൊരു സൂചനയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിലെ ഏറ്റക്കുറച്ചിലുകൾ കണ്ണിനെ ബാധിക്കുന്നു.
പതിവായി അണുബാധകൾ വരുന്നത് : നിങ്ങൾക്ക് പതിവായി അണുബാധകൾ ഉണ്ടെങ്കിൽ അത് പ്രമേഹത്തിന്റെ ലക്ഷണം ആകാം. പ്രമേഹം രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും അണുബാധകൾ പെട്ടെന്ന് വരാൻ കാരണം ആവുകയും ചെയ്യുന്നു.
മുറിവുകൾ ഉണങ്ങുന്നതിൽ ബുദ്ധിമുട്ട് : രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് രക്തചംക്രമണത്തെ ദോഷകരമായി ബാധിക്കുകയും ഞരമ്പുകളെ നശിപ്പിക്കുകയും ചെയുന്നു. ഇത് മുറിവുകൾ പതുക്കെ ഉണങ്ങാൻ കാരണമാകുന്നു.
വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ ചർമം: രക്തചംക്രമണം, ഞരമ്പുകളുടെ തകരാര് എന്നിവ കാരണം പ്രമേഹം ചർമം വരണ്ടതും, ചർമത്തിൽ വിള്ളലുകളും ചൊറിച്ചിലും ഉണ്ടാകാൻ കാരണമാവുകയും ചെയ്യും. ചർമത്തിലെ പ്രശ്‍നങ്ങൾ കാലിലും കയ്യിലും കൈമുട്ടിലും കാണാം.
ക്ഷീണം : നിരന്തരമായ ക്ഷീണം ഒരു പ്രമേഹരോഗിയുടെ പ്രധാന ലക്ഷണമാണ്. കോശങ്ങൾക്ക് ആവശ്യത്തിൽ ഗ്ലുക്കോസ് ലഭിക്കാതെ വരുമ്പോഴാണ് ക്ഷീണം വരുന്നത്.