വെബ് ഡെസ്ക്
ഔദ്യോഗിക തിരക്കുകളില്‍ പലര്‍ക്കും ആരോഗ്യം ശ്രദ്ധിക്കാന്‍ സമയം കിട്ടാറില്ല. ഓഫീസിലെ ഉത്തരവാദിത്വം, തിരക്കിട്ട പരിപാടികള്‍ എന്നിവ ശരീരത്തെ ശ്രദ്ധിക്കാന്‍ മറക്കുന്നത് ഇടയാക്കുന്നു. ഈ കുറവ് പരിഹരിക്കാന്‍ ലഘുവായ ചില വ്യായാമങ്ങള്‍.
ഡെസ്‌ക് സ്‌ട്രെച്ച്
ഓഫീസ് അന്തരീക്ഷത്തില്‍ തന്നെ ചെയ്യാവുന്നവയാണ് ഡെസ്‌ക് സ്‌ട്രെച്ച് വ്യായാമങ്ങള്‍. കഴുത്ത് വശങ്ങളിലേക്കും മുകളിലേക്കും താഴേക്കും ചലിപ്പിക്കുക. കൈ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുക. ഷോള്‍ഡറുകള്‍ ചലിപ്പിക്കുക.
സ്‌ക്വാറ്റ്
ശരീരത്തിന്റെ കീഴ്ഭാഗത്തെ ശക്തിപ്പെടുത്തുന്നതിന് സ്‌ക്വാറ്റുകള്‍ അത്യുത്തമമാണ്. 10-15 സ്‌ക്വാറ്റുകളുടെ 2-3 സെറ്റുകള്‍ പരിശീലിക്കുക.
പുഷ്-അപ്പ്
പ്ലാങ്ക്
ശരീരത്തെ ബലപ്പെടുത്താന്‍ പ്ലാങ്ക് വ്യായാമം സഹായിക്കുന്നു. പുഷ് അപ്പിനു സമാനമായ രീതിയില്‍ കഴിയുന്നത്ര സമയം നേര്‍രേഖയില്‍ ശരീരം നന്നായി ബാലന്‍സ് ചെയ്യുന്നതാണ് പ്ലാങ്ക് വ്യയാമം.
നടത്തം
ദിവസം 10-15 മിനിറ്റു നീളുന്ന നടത്തം പോലും സമ്മര്‍ദ്ദം കുറയ്ക്കാനും നിങ്ങളുടെ മനസ്സിനെ നവീകരിക്കാനും സഹായിക്കും.
എയറോബിക്
ജോലിയില്ലാത്ത ദിവസങ്ങളില്‍, ജോഗിംഗ്, സൈക്ലിംഗ് നീന്തല്‍ പോലുള്ള എയറോബിക് വ്യായാമങ്ങളില്‍ ഏര്‍പ്പെടുക. ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റെങ്കിലും മിതമായ എയറോബിക് വ്യായാമം ചെയ്യുക.