വെബ് ഡെസ്ക്
മലബന്ധം ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ഗര്‍ഭിണികളിലും പ്രായമേറിയവരിലും മലബന്ധം കൂടുതലായി കണ്ടുവരാറുണ്ട്. അര്‍ശസ്സ്, ഫിഷര്‍ തുടങ്ങിയ അസുഖങ്ങളും വിവിധ മരുന്നുകളുടെ പാര്‍ശ്വഫലവും മലബന്ധത്തിന് കാരണമാകും .
ആരോഗ്യകരമായ ഭക്ഷണശീലം മലബന്ധം തടയുന്നതിന് സഹായിക്കും.
നെല്ലിക്കാ ജ്യൂസ്
ഒരു ഗ്ലാസ് ചെറുചൂട് വെള്ളത്തിൽ 30 മില്ലി നെല്ലിക്ക ജ്യൂസ് ചേർത്ത് രാവിലെ കുടിക്കുന്നത് ദഹനത്തെ സഹായിക്കും.
ഫ്ളാക്സ് സീഡ്
പ്രോട്ടീൻ, പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ എന്നിവയുടെയും ഒമേഗ -3 ഫാറ്റി ആസിഡിന്റേയും പവർഹൗസാണ് ഫ്ളാക്സ് സീഡുകള്‍. നാരുകളുടെ മികച്ച ഉറവിടമായ ഫ്ളാക്സ് സീഡ് മലബന്ധം തടയാന്‍ ഫലപ്രദമാണ്. രാവിലെ ഒരു ഗ്ലാസ് വെള്ളത്തിലോ തൈരിലോ ഒരു സ്പൂൺ ഫ്ളാക്സ് സീഡ് ചേർത്ത് കഴിക്കാം.
പ്രൂൺസ്
ചുവന്ന നിറത്തില്‍ കണ്ടു വരുന്ന പ്ലം ഉണക്കിയതാണ് പ്രൂൺസ്. നാരുകള്‍ കൂടുതലുള്ള പ്രൂൺസില്‍, മലബന്ധം തടയുന്നതിന് ആവശ്യമായ സോർബിറ്റോള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും രണ്ട് നേരം കഴിക്കുന്നത് ഉത്തമമാണ്.
വെളിച്ചെണ്ണ, നെയ്യ്
ദിവസം ഒരു സ്പൂണ്‍ ശുദ്ധമായ വെളിച്ചെണ്ണയോ നെയ്യോ ഉപയോഗിക്കുന്നത് ലൂബ്രിക്കേഷന് സഹായിക്കും.
നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍
ഓട്സ്, ബാർലി, പരിപ്പ്, വിത്തുകൾ, ബീൻസ്, ചില പഴങ്ങൾ, ഗോതമ്പ്, ധാന്യങ്ങൾ, ചീര, മുളപ്പിച്ച പയറുവർഗ്ഗങ്ങൾ, ബ്രൊക്കോളി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
മഗ്നീഷ്യം സപ്ലിമെന്റുകൾ
ഭക്ഷണത്തില്‍ മഗ്നീഷ്യം സപ്ലിമെന്റുകൾ ഉള്‍പ്പെടുത്തുന്നത് ദഹനം സുഗമമാക്കാന്‍ സഹായിക്കും. അവ കുടലിന്റെ ആരോഗ്യം നിലനിർത്താനും ജലത്തെ ആഗിരണം ചെയ്യാനും സഹായിക്കും. ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം ഇത്തരം സപ്ലിമെന്റുകൾ ഉപയോഗിക്കുക.