കരളിനെ കരളുപോലെ കാക്കാം; ഈ ഭക്ഷണങ്ങളിലൂടെ

വെബ് ഡെസ്ക്

ശാരീരികാരോഗ്യത്തിൽ ഏറ്റവും പ്രധാനമാണ് കരളിന്റെ ആരോഗ്യം. ഉപാപചയ പ്രക്രിയ സുഗമമാക്കുന്നതിലും ശരീരത്തിലെ വിഷാംശം പുറന്തള്ളുന്നതിലും (ഡിറ്റോക്സിഫിക്കേഷൻ) കരള്‍ പ്രധാന പങ്ക് വഹിക്കുന്നു. കരളിന്റെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിന് വിറ്റാമിൻ, പ്രോട്ടീൻ എന്നിവയടങ്ങുന്ന ഭക്ഷണങ്ങള്‍ കഴിക്കണം.

പച്ച ഇലകള്‍

പച്ച ഇലക്കറികൾ പോഷകങ്ങളുടെ കലവറയാണ്. പച്ച ചീര, മത്തന്റെ ഇല, മുരിങ്ങയില തുടങ്ങിയവയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ സഹായിക്കും

കോളിഫ്ലവർ

ഗ്ലൈക്കോസൈനൊലേറ്റുകള്‍ കൂടുതല്‍ അടങ്ങിയ കോളിഫ്ലവർ കരള്‍ എൻസൈം പ്രവർത്തനങ്ങള്‍ ത്വരിതപ്പെടുത്തുകയും ശരീരം വിഷമുക്തമാക്കുകയും ചെയ്യും.

വെളുത്തുള്ളി

അല്ലിസിൻ, സെലേനിയം എന്നിവ ധാരാളമടങ്ങിയ വെളുത്തുള്ളി കരളിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ഡിറ്റോക്സിഫിക്കേഷന് ഇവ സഹായിക്കും.

മഞ്ഞൾ

ആന്റി ഇന്‍ഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങളുള്ള മഞ്ഞള്‍ ശരീരത്തിന്റെ ആകെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്

ബീറ്റ്റൂട്ട്

ബീറ്റെയ്നും മറ്റ് ആന്റിഓക്സിഡന്റുകളും അടങ്ങിയ ബീറ്റ്റൂട്ട് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറച്ച് പ്രവർത്തനം ത്വരിതപ്പെടുത്തും

അവക്കാഡോ

ശരീരത്തിലെ നല്ല കൊളസ്ട്രോള്‍ ത്വരിതപ്പെടുത്തുന്ന അവക്കാഡോ, കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും

ഗ്രീന്‍ ടീ

ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഗ്രീന്‍ ടീ മികച്ച ആന്റി ഓക്സിഡന്റാണ്. ഇത് കരളിലെ കോശങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയും പ്രവർത്തനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും