വെബ് ഡെസ്ക്
ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് പലരെയും അലട്ടുന്ന പ്രശ്‌നമാണ്. സാധാരണയായി പുരുഷന്മാരിലാണ് യൂറിക് ആസിഡിന്റെ അളവ് കൂടുന്നതായി കണ്ടുവരുന്നത്
പല കാരണങ്ങള്‍ കൊണ്ട് യൂറിക് ആസിഡിന്റെ അളവ് കൂടാം. അതില്‍ പ്രധാനമായും അമിതമായി പ്യൂരിന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതുകൊണ്ടാണ്. യൂറിക് ആസിഡ് കുറയ്ക്കാനായി വെറും വയറ്റിൽ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നോക്കാം
ശരീരത്തിലെ വിഷാംശങ്ങളും യൂറിക് ആസിഡും പുറന്തള്ളുക എന്നതാണ് വൃക്കകളുടെ ജോലി. ശരീരത്തിന്റെ 70 ശതമാനം വെള്ളത്താൽ നിറഞ്ഞതാണ്. ദിവസം ആരംഭിക്കുമ്പോൾ തന്നെ ഒരു ഗ്ലാസ് വെളളം കുടിക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കുന്നതിന് സഹായിക്കും. മൂന്ന് ലിറ്റർ വെളളമെങ്കിലും ഒരു ദിവസം കുടിക്കുന്നുവെന്ന് ഉറപ്പുവരുത്തുക
രാവിലെ ഉണര്‍ന്നാല്‍ ഉടന്‍ ചെറുചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് യൂറിക് ആസിഡ് നില നിയന്ത്രിക്കാന്‍ സഹായിക്കും. അസിഡിറ്റി ഉള്ളവർ ആഹാരത്തിനു ശേഷം ഇത് കുടിക്കുക
യൂറിക് ആസിഡ് നിയന്ത്രിക്കാന്‍ ചെറിപ്പഴങ്ങള്‍ ധാരാളം കഴിക്കുക. കൃത്യമായ ഇടവേളകളിലായി ദിവസവും 10 മുതൽ 40 ചെറികള്‍ വരെ കഴിക്കുന്നത് നല്ലതാണ്
പ്രകൃതിദത്തമായ ഡിടോക്സിഫയറാണ് ആപ്പിള്‍ സിഡര്‍ വിനഗര്‍. ഇതില്‍ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് ശരീരത്തിലെ യൂറിക് ആസിഡിനെ പുറത്തേക്ക് തള്ളുന്നു. ഒന്നോ രണ്ടോ സ്പൂണ്‍ അപ്പിള്‍ സിഡര്‍ വിനഗര്‍ ഓരോ ഗ്ലാസ്സ് വെള്ളത്തില്‍ ചേര്‍ത്ത് രാവിലെയും രാത്രിയും കുടിക്കുന്നത് യൂറിക് ആസിഡ് അളവ് നിയന്ത്രിക്കും
കൈതച്ചക്ക, മുസംബി, വാഴപ്പഴം, ഞാവൽ പഴം, കറുത്ത ചെറി, സ്ട്രോബറി, ബ്ലൂബറി, ഇഞ്ചി, തക്കാളി, ചുവന്ന ക്യാബേജ്, റാഗി, നാരുകൾ അടങ്ങിയതും ഭക്ഷണം കഴിക്കുന്നത് യൂറിക് ആസിഡ് ശമിപ്പിക്കാൻ സഹായിക്കുന്നു. കൈതച്ചക്കയും വളരെ നല്ലതാണ്, അതിലെ ബ്രോമലിൻ എന്ന ഘടകം യൂറിക് ആസിഡ് കുറയ്ക്കും
ചുവന്ന മാംസം, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ, അവയവ മാംസങ്ങളായ കരൾ, കിഡ്നി, ടിന്നിലടച്ചവ, കോള തുടങ്ങിയവ ഒഴിവാക്കണം. മത്സ്യങ്ങളിൽ ചാള, അയല, ചൂര, കണവ, കൊഞ്ച്, കക്ക തുടങ്ങിയവയും പച്ചക്കറികളിൽ വഴുതനങ്ങ, മഷ്റൂം, കോളിഫ്ലവർ മുതലായവയും ഒഴിവാക്കുക