സോയ ഇഷ്ടമാണോ? അധികം കഴിക്കുന്നത് അപകടമാണ്

വെബ് ഡെസ്ക്

പ്രോട്ടീൻ, വിറ്റാമിൻ, കാൽസ്യം, സിങ്ക്, ഇരുമ്പ് അമിനോആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് സോയാബീൻ. അനായാസം പാകം ചെയ്യാമെന്നതാണ് സോയയെ കൂടുതല്‍ പ്രിയമുള്ളതാക്കുന്നത്. ഇത് ശരീരത്തിന് വളരെ നല്ലതാണെങ്കിലും, അമിതമായി കഴിക്കുന്നത് പലതരം ആരോഗ്യപ്രശനങ്ങളുണ്ടാക്കും

അമിതമായി സോയാബീന്‍ കഴിക്കുന്നത് ഹോർമോണൽ വ്യതിയാനങ്ങൾക്ക് കാരണമാകും. ഇത് തൈറോയ്ഡ് പെറോക്സിഡസ് എന്ന എന്‍സൈമിന്റെ പ്രവർത്തനം മന്ദഗതിയിലാക്കുകയും ഹൈപ്പോതൈറോയിഡിസത്തിലേക്ക് നയിക്കുകയും ചെയ്യും

പുരുഷന്മാരില്‍ ഇത് പ്രത്യുത്പാദന ശേഷിയെ പ്രതികൂലമായി ബാധിക്കും. ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനത്തെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്

സോയ അമിതമായി ഉപയോഗിക്കുന്നത് അലർജിയുള്ളവരിൽ ഇത് വർധിക്കാൻ കാരണമാകും. ഇത് ഹൈപ്പർസെന്‍സിറ്റിവിറ്റി എന്ന അവസ്ഥയിലേക്ക് നയിക്കും

സോയാബീന്റെ എണ്ണയില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നത് ഉത്തമമല്ല. ഇതിലടങ്ങിയിട്ടുള്ള ഒമേഗ- 6 മുതല്‍ ഒമേഗ -3 വരെയുള്ള ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ നീർക്കെട്ടുണ്ടാക്കുന്ന ക്രോണിക് ഇന്‍ഫ്ലമേഷന്‍ എന്ന അവസ്ഥയ്ക്ക് കാരണമാകും

സോയാബീനില്‍ ട്രിപ്സിൻ, പ്രോട്ടിയേസ് ഇന്‍ഹിബിറ്റർ എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രോട്ടീന്റെ വിഘടനവും ദഹനവും മന്ദഗതിയിലേക്കും

അസംസ്‌കൃത സോയാബീൻ അമിതമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇതിൽ ക്യാൻസറിന് കാരണമാകുന്ന ഗ്ലൈഫോസേറ്റ് എന്ന കാർസിനോജൻ അടങ്ങിയിട്ടുണ്ടെന്ന് വിദഗ്‌ധർ പറയുന്നു

സോയാബീന്റെ അമിതമായ ഉപയോഗം കുട്ടികളിലെ അന്ധസ്രാവി ഗ്രന്ഥിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും