വെബ് ഡെസ്ക്
പഴങ്ങളും പച്ചക്കറികളും പോലെത്തന്നെ ചില ഇലകളും പൂക്കളും ഭക്ഷ്യയോഗ്യമാണ്. അവയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാന്‍ ഇത് സഹായിക്കും
റോസ്
റോസിന്റെ ഇതളുകള്‍ കേക്കുകളിലും മറ്റ് ഡെസർട്ടുകളിലും സ്ഥിരമായി ഉപയോഗിക്കാറുണ്ട്.
പപ്പായ പൂവ്
സാലഡ് മുതല്‍ നുറുക്കായി വരെ ഉപയോഗിക്കുന്ന ഒന്നാണ് പപ്പായയുടെ പൂവ്.
വാഴക്കൂമ്പ്
വൈറ്റമിന്‍ സിയുടെയും, പ്രോട്ടീന്റെയും കലവറയാണ് വാഴക്കൂമ്പ്. ധാരാളം ഫൈബർ അടങ്ങിയ ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും
മുരിങ്ങ
മുരിങ്ങയുടെ പൂവും കായും ഇലയും ഒരുപോലെ ഗുണമുള്ളതാണ്. ഫൈബർ, മഗ്നീഷ്യം, പൊട്ടാസ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയ മുരിങ്ങയുടെ പൂവ്, നീർവീക്കത്തിന് നല്ലതാണ്
മുല്ലപ്പൂവ്
മുല്ലപ്പൂവിന് മണവും ഗുണവുമുണ്ട്. ചായയിലും ചോറിലും പാകം ചെയ്യുമ്പോള്‍ ഇത് ഉപയോഗിക്കാം.
താമര
പോട്ടാസ്യം, പ്രോട്ടീന്‍ എന്നിവ ധാരാളമുള്ള പുഷ്ടപമാണ് താമര, ഹൃദയത്തിന്റെയും വൃക്കയുടെയും സുഗമമായ പ്രവർത്തനത്തിന് സഹായിക്കും
ചെമ്പരത്തി
വിറ്റാമിനുകളാല്‍ സമ്പന്നമാണ് ചെമ്പരത്തി. ഇതില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.