വെബ് ഡെസ്ക്
പോഷകാഹാരത്തില്‍ ശ്രദ്ധിക്കാം
പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീനുകള്‍, ധാന്യങ്ങള്‍, തുടങ്ങി ആരോഗ്യകരമായ ഭക്ഷണത്തില്‍ ശ്രദ്ധിക്കം. കാര്‍ബോഹൈഡ്രേറ്റ്, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങള്‍ പരമാവധി കുറയ്ക്കുക.
ശരീരത്തില്‍ ജലാംശം നിലനിര്‍ത്താം. ദിവസവും എട്ട് മുതല്‍ പത്ത് വരെ ഗ്ലാസ് വെള്ളം കുടിക്കാം.
ഉറക്കത്തിന് പ്രാധാന്യം നല്‍കാം
രാത്രി ഉറക്കം നഷ്ടപ്പെടുത്താതിരിക്കുക. ദിവസം 7 മുതല്‍ 9 മണിക്കൂര്‍ വരെ നന്നായി ഉറങ്ങാന്‍ ശ്രദ്ധിക്കാം.
സമ്മര്‍ദം നിയന്ത്രിക്കാം
വിട്ടുമാറാത്ത വൈകാരിക സമ്മര്‍ദം ശരീരഭാരം വര്‍ധിപ്പിക്കുന്നതിനും കാരണമാകും. സമ്മര്‍ദം കുറയ്ക്കുന്നതിനുള്ള സാങ്കേതിക വഴികള്‍ പരിശീലിക്കുക.
ശ്രദ്ധയോടെ ഭക്ഷണം കഴിക്കാം
ഭക്ഷണം ആസ്വദിച്ച് കഴിക്കാം. ശ്രദ്ധയോടെ ഭക്ഷണം കഴിക്കുന്നത് വിശപ്പ് തിരിച്ചറിഞ്ഞ് കഴിക്കുന്നത് അമിതമായി കഴിക്കുന്നത് തടയാനും ഭക്ഷണവുമായി ആരോഗ്യകരമായ ബന്ധമുണ്ടാക്കാനും സഹായിക്കും.
ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാം
നിങ്ങളുടെ ഭക്ഷണം, ലഘുഭക്ഷണം, പാനീയങ്ങള്‍ എന്നിവ നിരീക്ഷിക്കുക. ഭക്ഷണ രീതി മനസിലാക്കി ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളില്‍ എത്തിച്ചേരാം. ജീവിതശൈലി മാറ്റങ്ങള്‍ വരുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാം.