വെബ് ഡെസ്ക്
ശരീരത്തിന് ആവശ്യമുള്ളതിലും അധികം പഞ്ചസാര കഴിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ അമിതമായ അളവിൽ മധുരം ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നന്നല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പഞ്ചസാര പൂർണമായും ഒഴിവാക്കുകയോ അതിന്റെ ഉപയോഗം കുറയ്ക്കുകയോ ചെയ്യുന്നത് വഴി ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ?
ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത പഞ്ചസാര നിയന്ത്രണത്തിലൂടെ കുറയ്ക്കാം
പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് അമിതവണ്ണത്തിനും അനാവശ്യ ഭാരം വർദ്ധിപ്പിക്കുന്നതിനുമുള്ള സാധ്യത കുറയ്ക്കും
ഉയർന്ന അളവിൽ പഞ്ചസാര കഴിക്കുന്നത് രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നു
അമിതമായ പഞ്ചസാരയുടെ ഉപയോഗം ശരീരത്തിൽ കൊഴുപ്പായി രൂപപ്പെടുന്നു. പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് മൂലം അനാവശ്യമായ കൊഴുപ്പ് കുറയും
ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് കാരണമാകും
സൂര്യകാന്തി വിത്ത്, മത്തന്‍ വിത്ത് എന്നിവ ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു