തണുപ്പുകാലത്ത് കഴിക്കാവുന്ന എനര്‍ജി ബൂസ്റ്റിങ് ഫുഡുകള്‍

വെബ് ഡെസ്ക്

തണുപ്പുകാലം ആകപ്പാടെ ക്ഷീണം കൂടുതല്‍ തോന്നുന്ന ഒരു സമയമാണ്. ഈ ക്ഷീണം അകറ്റി ഊര്‍ജസ്വലമായിരിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ അറിയാം

ഓട്മീല്‍

ഓട്‌സിലുള്ള കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, സോല്യൂബിള്‍ ഫൈബര്‍ എന്നിവ ആരോഗ്യം നല്‍കുന്നു

ബീറ്റ്‌റൂട്ട്

സിങ്ക്, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോളേറ്റ് എന്നിവയാല്‍ സമ്പന്നമായ ബീറ്റ്‌റൂട്ട് കോശങ്ങളെ ആരോഗ്യത്തോടെ നിര്‍ത്താനും പ്രതിരോധശക്തി നല്‍കാനും സഹായിക്കും

വാഴപ്പഴം

കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിന്‍ ബി6 എന്നിവയാല്‍ സമ്പുഷ്ടമായ വാഴപ്പഴം എനര്‍ജി ലെവല്‍ പ്രദാനം ചെയ്യുന്നു. ഉദരാരോഗ്യം സംരക്ഷിക്കാനും പ്രതിരോധശേഷി കൂട്ടാനും ഇത് സഹായകം

നട്‌സ്

ആരോഗ്യകരമായ കൊഴുപ്പും കലോറിയും അടങ്ങിയ നട്‌സ്ുകള്‍ അറിയപ്പെടുന്നതുതന്നെ പ്രകൃതിദത്ത ഊര്‍ജസ്രോതസുകളായാണ്. തണുപ്പുകാലത്തെ ക്ഷീണം അകറ്റാന്‍ ഉറപ്പായും നട്‌സ് കഴിക്കാം

മുട്ട

മുട്ടയിലുള്ള അമിനോ ആസിഡ്, പ്രോട്ടീന്‍, വിറ്റാമിന്‍എ, ബി 12 എന്നിവ ശരീരത്തിനാവശ്യമായ എനര്‍ജി പ്രദാനം ചെയ്യുന്നു. പ്രതിരോധശേഷി കൂട്ടി ശരീരത്തിന്‌റെ ആകമാന ആരോഗ്യം സംരക്ഷിക്കാനും മുട്ട കഴിക്കാം

യോഗര്‍ട്ട്

പ്രധാനമായും ലാക്ടോസ്, ഗാലക്ടോസ് തുടങ്ങിയ ലളിതമായ പഞ്ചസാരയുടെ രൂപത്തിലാണ് തൈരിലെ കാര്‍ബോഹൈഡ്രേറ്റുകള്‍. ഇവ ശരീരത്തിനാവശ്യമായ ഊര്‍ജം നല്‍കുന്നു