വെബ് ഡെസ്ക്
അമിത മദ്യപാനവും പുകവലിയും മുടി കൊഴിച്ചിലിന് കാരണമാകുമോ ? സാധ്യതയേറെയാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഓരോ വ്യക്തിയെയും ഇത് പല രീതിയിലായിരിക്കും ബാധിക്കുക
പുകയില ഒരു വ്യക്തിയുടെ രോമകൂപങ്ങള്‍ ഉള്‍പ്പെടെ ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ട്
സിഗരറ്റില്‍ അടങ്ങിയിരിക്കുന്ന ദോഷകരമായ വസ്തുക്കള്‍ തലയോട്ടിയിലെ രക്ത ചംക്രമണം കുറയ്ക്കുകയും ഇത് മുടിക്ക് ലഭിക്കേണ്ട സുപ്രധാന പോഷകങ്ങളും ഓക്‌സിജനും നഷ്ടപ്പെടുത്തുകയും ചെയ്യും. ഇത് മുടിയെ ദുര്‍ബലപ്പെടുത്തും. കാലക്രമേണ മുടികൊഴിച്ചിലിനും കാരണമാകുന്നു.
പുകവലി ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദം വര്‍ധിപ്പിക്കും. മറവിരോഗം ഉള്‍പ്പെടെയുള്ള പല പ്രശ്നങ്ങളുമായും ഈ ഓക്സിഡേറ്റീവ് സ്ട്രെസ് ബന്ധപ്പെട്ടിരിക്കുന്നു. ഇത് നിങ്ങളെ അകാലനരയിലേക്കും നയിക്കുന്നു.
പുകവലിയും മദ്യപാനവും കോശവിഭജനത്തിന് കാരണമാകുന്ന സൈറ്റോകൈൻസിൻ്റെ ഉത്പാദനം കൂട്ടുകയും തലമുടിക്ക് കേടുവരുത്തുകയും ചെയ്യും. ഇത് തലമുടി പൊട്ടുന്നതിനും കൊഴിയുന്നതിനും കാരണമാകും
അമിത മദ്യപാനം നിര്‍ജലീകരണത്തിന് കാരണമാകുന്നു. വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയും ആവശ്യത്തിലധികം ജലം പുറത്തേക്ക് പോകും. ഇത് വരണ്ടമുടി, താരന്‍, മുടി പൊട്ടല്‍, കൊഴിച്ചില്‍ എന്നിവയിലേക്ക് നയിക്കും
പുകവലിയും മദ്യപാനവും നിങ്ങളെ അനിയന്ത്രിതമായ മുടികൊഴിച്ചിലിലേക്ക് നയിക്കുന്നുണ്ടെങ്കില്‍ തടയാനുള്ള എളുപ്പവഴി അവ ഉപേക്ഷിക്കുക എന്നതാണ്
മദ്യപാനത്തിന്റെയും പുകവലിയുടെയും അനന്തരഫലങ്ങള്‍ മാറിവരാന്‍ കുറച്ച് സമയമെടുക്കും. എങ്കിലും പതുക്കെ മുടിയുടെ ആരോഗ്യം മെച്ചപ്പെടുകയും പോഷകങ്ങളെ ആഗിരണം ചെയ്യാനുള്ള കഴിവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു.