ഈ വ്യായാമങ്ങൾ ചെയ്യാം, നെഞ്ചിലെ പേശികൾ ബലപ്പെടുത്താം

വെബ് ഡെസ്ക്

വ്യായാമം ചെയ്യുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും പേശികളെ ബലമുള്ളതാക്കി മാറ്റാനും ഏറെ സഹായിക്കുന്നു

നെഞ്ചിലെ പേശികളെ ബലപ്പെടുത്താനും കൊഴുപ്പകറ്റാനും തുടർച്ചയായ വ്യായാമങ്ങൾ സഹായിക്കും

നെഞ്ചിലെ പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ചില വ്യായാമങ്ങൾ പരിചയപ്പെടാം

ഇൻക്ളൈൻ പുഷ് അപ്പ്

നെഞ്ചിലെ പേശികളെ ബലപ്പെടുത്താൻ ഏറെ സഹായകരമായ പുഷ് അപ്പാണ് ഇൻക്ളൈൻ പുഷ് അപ്പ്. നെഞ്ചിലെ പേശികൾക്ക് ചുറ്റുമുള്ള കൊഴുപ്പിനെ ഇല്ലാതാക്കാൻ ഈ പുഷ് അപ്പ് കൊണ്ടാകും. ബലം വർധിപ്പിച്ച് ശരീരത്തിന്റെ ആകൃതി നിലനിർത്താനും ഈ വ്യായാമം നല്ലതാണ്

ഫ്ലാറ്റ് ബെഞ്ച് പ്രസ്

നെഞ്ചിലെ പേശികൾക്ക് ബലം വർധിപ്പിക്കുന്നതിനൊപ്പം തോളിലെ മസിലുകളെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. ശരീരത്തിന്റെ മുകൾ ഭാഗത്തെ അമിത ഭാരം കുറയ്ക്കാനും ഈ വ്യായാമം ഉത്തമമാണ്

പ്ലാങ്ക്സ്

നെഞ്ചിലെ പേശികളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഒപ്പം ശരീരത്തിന്റെ സന്തുലിതാവസ്ഥ കൃത്യമാക്കാനും ഈ വ്യായാമം സഹായിക്കുന്നു

പുൾ അപ്പ്സ്

പുറം ഭാഗം, ട്രൈസെപ്സ്, ബൈസെപ്സ്, പെക്ടറൽ പേശികൾ എന്നിവ ഉൾപ്പെടയുള്ള ഭാഗത്തെ ബലപ്പെടുത്താൻ പുൾ അപ്പ്സ് സഹായിക്കുന്നു. ശരീര ഭാരം കുറയ്ക്കാനും ഈ വ്യായാമം സഹായിക്കുന്നു

ചെസ്റ്റ് ഡിപ്സ്

സമാന്തരമായ കട്ടകളോ, കമ്പികളോ ഉപയോഗിച്ച് ചെയ്യുന്ന വ്യായാമമാണിത്. കൊഴുപ്പ് ഇല്ലാതാക്കി ട്രൈസെപ്സ്, ബൈസെപ്സ്, പെക്ടറൽ പേശികൾ, തോൾ മസിൽ എന്നിവയെല്ലാം ശക്തിപ്പെടുത്താൻ സഹായിക്കുന്നു