വെബ് ഡെസ്ക്
പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. പഞ്ചസാരയും കൊഴുപ്പടങ്ങിയ ഭക്ഷണവും ഒഴിവാക്കുക
മദ്യപിക്കുന്ന വ്യക്തിയാണെങ്കില്‍ അളവ് കുറയ്ക്കുക. പൂര്‍ണമായി ഒഴിവാക്കുന്നത് ഉചിതമാകും. ഫാറ്റി ലിവര്‍ ഗുരുതരമാക്കുന്നതിന് മദ്യപാനം കാരണമാകും
കൃത്യമായ വ്യായാമത്തിലൂടെ ശരീശഭാരം നിയന്ത്രിക്കുക. അമിതഭാരം കുറയ്ക്കുന്നത് ഫാറ്റി ലിവറിനെ ഇല്ലായ്മ ചെയ്യാനാകും
ശരീരത്തില്‍ ശരിയായ അളവില്‍ ജലാംശം നിലനിര്‍ത്തുക. പ്രതിദിനം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിക്കുക
മരുന്നുകളുടെ ഉപയോഗം കുറയ്ക്കുക. ചില മരുന്നുകള്‍ ഫാറ്റി ലിവറിന് കാരണമായേക്കാം
കരളിന്റെ ആരോഗ്യം കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുക. ഇതിലൂടെ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും
പുകവലി പൂര്‍ണമായി ഒഴിവാക്കുക. സമ്മര്‍ദം നിയന്ത്രിക്കുകയും ആവശ്യത്തിന് ഉറക്കം ഉറപ്പാക്കുകയും ചെയ്യുക. ഇത് കരളിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും