വെബ് ഡെസ്ക്
നമ്മളില്‍ ഭൂരിഭാഗം പേരുടെയും ഇഷ്ടപ്പെട്ട വിനോദമാണ് നീന്തല്‍. വിനോദത്തിന് പുറമേ നല്ലൊരു വ്യായാമം കൂടിയാണിത്.
നീന്തലിന് ശേഷം ചിലര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടാറുണ്ട്. അതിന് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന് വലിയ പങ്കുണ്ട്.
നീന്തുന്നതിന് മുന്‍പ് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട് . അവയെന്തൊക്കെയെന്ന് നോക്കാം.
ബീന്‍സ്
നാരുകള്‍ കൊണ്ട് സമ്പന്നമായ ബീന്‍സ് നല്ല ഭക്ഷണമാണെന്ന കാര്യത്തില്‍ സംശയമില്ല, പക്ഷേ ദഹിക്കുന്നതിന് ഒരുപാട് സമയം വേണ്ട ഭക്ഷണമായതിനാൽ നീന്തുന്നതിന് മുന്‍പ് ബീന്‍സ് കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
എരിവും മസാലയും
നീന്തലിന് മുൻപ് എരിവുള്ളതും മസാലയുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്
മധുരമുളള ഭക്ഷണ പാനീയങ്ങള്‍
നീന്തുന്നതിന് മുന്‍പ് ജ്യൂസ് പോലുള്ള മധുരമുള്ള പാനീയങ്ങളും മധുരമടങ്ങിയ ലഘുഭക്ഷണങ്ങളും കഴിക്കാതിരിക്കുന്നതായിരിക്കും നല്ലത്. ഇത് നീന്തലിന് ശേഷം ക്ഷീണവും അലസതയും അനുഭവപ്പെടാന്‍ കാരണമാകും.
പാല്‍ ഉല്‍പ്പന്നങ്ങള്‍
പാലില്‍ കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാല്‍ ദഹന പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ഇവ വലിയ ഊര്‍ജ സ്രോതസാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, ഇവ നീന്തല്‍ കഴിഞ്ഞതിന് ശേഷം കഴിക്കുകയായിരിക്കും നല്ലത്.
കാപ്പി
നീന്തുന്നതിന് മുന്‍പ് കാപ്പി കുടിക്കരുത്. കാപ്പി കുടിച്ച് കഴിഞ്ഞാല്‍ നിര്‍ജ്ജലീകരണം അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്.