വെബ് ഡെസ്ക്
ക്രമരഹിതമായ ആര്‍ത്തവം സ്ത്രീകളുടെ പേടിസ്വപ്നമാണ്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, അമിതഭാരം അല്ലെങ്കില്‍ ഭാരക്കുറവ്, ജീവിതശൈലി എന്നിവ ആര്‍ത്തവ ക്രമക്കേടുകള്‍ക്കുള്ള പ്രധാന കാരണങ്ങളാണ്.
ക്രമരഹിതമായ ആര്‍ത്തവത്തെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം നിങ്ങളുടെ ജീവിതശൈലി മെച്ചപ്പെടുത്തുക, ശരീരഭാരം കുറയ്ക്കുക, ഭക്ഷണം ക്രമീകരിക്കുക, പതിവായി വ്യായാമം ചെയ്യുക എന്നിവയാണ്.
സാധാരണയായി ആര്‍ത്തവ ചക്രം 28 ദിവസമാണ്. എന്നാല്‍ ഭൂരിഭാഗം സ്ത്രീകളിലും ആര്‍ത്തവ ചക്രം വ്യത്യസ്തമായി കാണുന്നു. ശരിയായ ഭക്ഷണരീതി ആര്‍ത്തവം ക്രമീകരിക്കാന്‍ സഹായിക്കും.
വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍ ക്രമമായ ആര്‍ത്തവത്തിന് സഹായിക്കും. പപ്പായ, പൈനാപ്പിള്‍, ഓറഞ്ച്, ചെറുനാരങ്ങ, കിവി, മാമ്പഴം എന്നിവ പതിവായി കഴിക്കുന്നത് ആര്‍ത്തവ ക്രമക്കേടുകള്‍ കുറയ്ക്കും
ഭക്ഷണത്തില്‍ പതിവായി ഇഞ്ചി ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. ഇഞ്ചിനീരില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേർത്ത് കഴിക്കുന്നത് ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കും
മഞ്ഞള്‍ ചേര്‍ത്ത പാനീയങ്ങളോ ഭക്ഷണമോ കഴിക്കുന്നത് ആര്‍ത്തവം ക്രമമാക്കും. മഞ്ഞളിന്റെ ആന്റിസ്പാമോഡിക് സ്വഭാവം ഗര്‍ഭപാത്രം വികസിക്കുന്നതിനും ആര്‍ത്തവം ഉത്തേജിപ്പിക്കുന്നതിനും സഹായിക്കും.
ആര്‍ത്തവത്തെ ക്രമമാക്കുന്ന ഭക്ഷണങ്ങളുടെ പട്ടികയില്‍ ശര്‍ക്കരയും ഉണ്ട്. ഇഞ്ചി, എള്ള്, മഞ്ഞള്‍, കാരം എന്നിവയില്‍ ശര്‍ക്കര കലര്‍ത്തി ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ പതിവായി കുടിക്കുന്നത് ആര്‍ത്തവത്തെ ഉത്തേജിപ്പിക്കാനും ക്രമമാക്കാനും സഹായിക്കും
ഇരുമ്പ്, കാല്‍സ്യം, ഫോളിക് ആസിഡ് എന്നിവ ബീറ്റ്‌റൂട്ടില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആര്‍ത്തവസമയത്ത് സ്ത്രീകളില്‍ സാധാരണയായി അനുഭവപ്പെടുന്ന ജലാംശത്തിന്റെ കുറവ്, ബ്ലോട്ടിങ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇത് ആശ്വാസം നല്‍കും.
ഈ സൂപ്പര്‍ ഫുഡുകള്‍ ആര്‍ത്തവം ഉത്തേജിപ്പിക്കാനും ക്രമമാകാനും സഹായിക്കുമെങ്കിലും ഇത് ഒരു ചികിത്സയായി കരുതാനാവില്ല. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമുണ്ടാകുന്ന ആര്‍ത്തവ ക്രമക്കേടിന് വിദഗ്ദ ചികിത്സ തേടേണ്ടതാണ്.