തീര്‍ച്ചയായും കഴിക്കേണ്ട ഭക്ഷണത്തിന്റെ കോമ്പിനേഷനുകള്‍

വെബ് ഡെസ്ക്

ചില ഭക്ഷണങ്ങള്‍ മറ്റ് ഭക്ഷണങ്ങളുടെ ഒപ്പം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. അതിനാല്‍ ചേര്‍ത്ത് കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

വാഴപ്പഴവും യോഗർട്ടും

വാഴപ്പഴവും യോഗർട്ടും ചേര്‍ത്ത് കഴിക്കുന്നത് കാല്‍സ്യം നന്നായി ആഗിരണം ചെയ്യാനും അസ്ഥിയിലെ ധാതുക്കളുടെ സാന്ദ്രത മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ചീരയില്‍ നാരങ്ങാ നീര് ചേര്‍ക്കുക

ചീരയില്‍ നാരങ്ങാ നീര് ചേര്‍ക്കുന്നത് ചീരയിലെ ഇരുമ്പ് അംശത്തെ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നു.

ചീരയില്‍ തക്കാളി ചേര്‍ക്കുക

നാരങ്ങ ചേര്‍ക്കാന്‍ പറ്റാത്ത വിഭവങ്ങള്‍ക്ക് പകരമായി തക്കാളി ഉപയോഗിക്കാവുന്നതാണ്.

മഞ്ഞളും കുരുമുളകും

മഞ്ഞള്‍ വെള്ളത്തില്‍ കുരുമുളക് പൊടി ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. ഇത് മഞ്ഞളിലെ കുര്‍ക്കുമിന്‍ സംയുക്തത്തെ സജീവമാക്കുന്നതിന് സഹായിക്കുന്നു.

പച്ചക്കറികളും നെയ്യും

പച്ചക്കറികളില്‍ നെയ്യ് ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഇത് എ, കെ ഇ തുടങ്ങിയ കൊഴുപ്പ് ലയിക്കുന്ന വിറ്റമിനുകളുടെ ആഗിരണം വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ഗ്രീന്‍ടീയും നാരങ്ങയും

ഗ്രീന്‍ ടീയില് നാരങ്ങ പോലുള്ള സിട്രസ് പഴങ്ങള്‍ ചേര്‍ക്കുന്നത് ആന്റിഓക്‌സിഡന്റായ ഇജിസിജിയുടെ ആഗിരണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

തക്കാളിയില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ ചേര്‍ക്കുക

തക്കാളി വേവിക്കുമ്പോള്‍ ഒലിവ് ഓയില്‍ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ ചേര്‍ക്കുക. ഇത് തക്കാളിയിലെ പ്രധാന ആന്റിഓക്‌സിഡന്റായ ലൈക്കോപീന്റെ ജൈവ ലഭ്യത വര്‍ധിപ്പിക്കുന്നു.