തണ്ണിമത്തനൊപ്പം ഇതൊന്നും കഴിക്കല്ലേ...

വെബ് ഡെസ്ക്

വേനൽക്കാലത്ത് തണ്ണിമത്തന് ആവശ്യക്കാരേറെയാണ്. ദാഹവും വിശപ്പും മാറ്റാനുള്ള എളുപ്പ പ്രതിവിധിയെന്ന നിലയിലാണ് തണ്ണിമത്തന്റെ ഡിമാന്‍ഡ് ഏറുന്നത്

പ്രതിരോധ ശേഷി, ചർമസംരക്ഷണം, ദഹനപ്രക്രിയ എന്നിവയ്‌ക്കെല്ലാം ഗുണം ചെയ്യുന്നതാണ് തണ്ണിമത്തന്‍. വൈറ്റമിൻ എ, ബി6, സി, കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസിയം എന്നീ ധാതുക്കളാലും സമ്പന്നമാണ് തണ്ണിമത്തൻ.

പാൽ

ആയുർവേദം അനുസരിച്ച് തണ്ണിമത്തനും പാലും വിരുദ്ധ ആഹാരങ്ങളാണ്. കൊഴുപ്പ്, വൈറ്റമിൻ ഡി, പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്ന പാൽ, അസിഡിറ്റി അടങ്ങിയ പഴങ്ങളുമായി കലർത്തി കഴിക്കുന്നത് പ്രതിപ്രവർത്തനത്തിനിടയാക്കും. ഇവ ഒരുമിച്ച് കഴിക്കുന്നത് വയറിളക്കം, ഗ്യാസ്, വയറു വേദന എന്നിവയ്ക്ക് കാരണമാകും.

പ്രോട്ടീൻ ഭക്ഷണങ്ങൾ

തണ്ണിമത്തൻ കഴിച്ച ശേഷം പ്രോട്ടീൻ കഴിക്കുന്നത് ശരീരത്തിന് ദോഷകരമാണ്. തണ്ണിമത്തനിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതിനാൽ ചെറുപയർ, ബീൻസ്, പനീർ എന്നിങ്ങനെയുള്ള പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ദഹനത്തിന് തടസം സൃഷ്ടിക്കും

തണ്ണിമത്തൻ കഴിച്ച് അരമണിക്കൂറെങ്കിലും കഴിഞ്ഞ ശേഷമേ പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കാകൂവെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു

മുട്ട

തണ്ണിമത്തന് സമാനമായി മുട്ടയും നാരുകളടങ്ങിയ ഭക്ഷണമാണ് മുട്ട. അതുകൊണ്ട് തന്നെ ഒരുമിച്ച് കഴിക്കുന്നത് വയറിന് അസ്വസ്ഥത ഉണ്ടാക്കിയേക്കും. മുട്ടയിൽ ഒമേഗ -3 പോലുള്ള ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഒരുമിച്ച് കഴിക്കുന്നത് ദഹനം, മലബന്ധം പോലുള്ള പ്രശ്നങ്ങളുണ്ടാക്കും

വെള്ളം

തണ്ണിമത്തൻ കഴിച്ച ശേഷം വെള്ളം കുടിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആയുർവേദ ഡോക്ടർമാർ പറയുന്നത്. ദഹനപ്രക്രിയയെ ബാധക്കുമെന്നത് തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്

തണ്ണിമത്തൻ കഴിച്ച ഉടനെ വെള്ളം കുടിച്ചാൽ ചിലർക്ക് അസ്വസ്ഥത അനുഭവപ്പെടാം. ദഹനപ്രക്രിയയെ വൈകിപ്പിക്കുന്നതിനാൽ അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടായേക്കാം