വെബ് ഡെസ്ക്
ചില ഭക്ഷണങ്ങൾ അനാരോഗ്യകരമാണെന്ന് കരുതി നമ്മൾ കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. എന്നാൽ ഈ ഭക്ഷണങ്ങൾ അങ്ങനെ ഒഴിവാക്കേണ്ടതില്ല.
ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നവർക്ക് മറ്റുള്ളവരെക്കാൾ ശരീരഭാരസൂചിക കുറവാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ചോക്ലേറ്റിന് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്.
വെളിച്ചെണ്ണ
ഹാർവാർഡ് മെഡിക്കൽ സ്കൂൾ പഠനങ്ങൾ പ്രകാരം നിങ്ങളുടെ നല്ലതും ചീത്തയുമായ കൊളസ്‌ട്രോളിന്റെ അളവ് വർധിപ്പിക്കാനുള്ള കഴിവുണ്ട് വെളിച്ചെണ്ണക്ക്. ഒപ്പം കൊളസ്‌ട്രോളിന്റെ അളവ് സന്തുലിതമാക്കാനും ഇതിന് സാധിക്കുന്നു.
കോഫി
ദിവസേനയുള്ള കാപ്പി ഉപഭോഗം ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, കരൾ, എൻഡ്രോമെട്രിയൽ ക്യാൻസറുകൾ, പാർക്കിൻസൺസ് രോഗം, വിഷാദം എന്നിവക്കുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
മുട്ട
മുട്ടയിലെ മഞ്ഞ കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ ചെറിയ വർദ്ധനവിന് കാരണമാകുമെങ്കിലും റൈബോഫ്ലേവിൻ, ഫോളേറ്റ്, വിറ്റാമിൻ ഡി, ബി 12 എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് മുട്ട.
പാൽ
2015 ലെ ഒരു പഠനമനുസരിച്ച് കൊഴുപ്പ് നിറഞ്ഞ ഡയറി പ്രോഡക്ടസ് കഴിക്കുന്നത് കൊണ്ട് ഹൃദ്രോഗമോ ടൈപ്പ് 2 പ്രമേഹമോ ഉണ്ടാകാനുള്ള സാധ്യതയില്ല.
പീനട്ട് ബട്ടർ
പീനട്ട് ബട്ടർ പതിവായി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ഉപ്പ്
നിങ്ങളുടെ പൊതുവായ ആരോഗ്യത്തിന് ഉപ്പിന്റെ ഉപഭോഗം നിയന്ത്രിക്കുന്നത് നിർണായകമാണ്. എന്നാലും നിങ്ങൾ സോഡിയം കഴിക്കേണ്ടതുണ്ട്. സോഡിയം പേശികളുടെയും നാഡീവ്യവസ്ഥയുടെയും മറ്റും ആരോഗ്യത്തെ പിന്തുണക്കുന്നു.
ചീസ്
ചീസിൽ ഉയർന്ന പോഷകങ്ങൾ ഉള്ളതിൽ അത് പൂർണമായും ഒഴിവാക്കേണ്ടതില്ല. ചില ചീസിന് മറ്റുള്ളവയെക്കാൾ പോഷക ഗുണമാണ് ഉള്ളതാണ്. പുതിയതും പ്രോസസ്സ് ചെയ്യാത്തതുമായ ചീസ് തിരഞ്ഞെടുക്കുക.