രാത്രിയില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

വെബ് ഡെസ്ക്

ശരീരത്തിന്‌റെ മുഴുവന്‍ ആരോഗ്യത്തെയും ഉറക്കത്തെയും രാത്രിഭക്ഷണം സ്വാധീനിക്കും

ശരിയായ ദഹനം ലഭിക്കാനും ഉറക്കം തടസപ്പെടാതിരിക്കാനും രാത്രിയില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ അറിയാം

എരിവ് കൂടിയതും മസാലകള്‍ കലര്‍ന്നതുമായ ഭക്ഷണം ഒഴിവാക്കാം. ഇവ നെഞ്ചെരിച്ചിലും ദഹമനില്ലായ്മയും ഉണ്ടാക്കും

പക്കോറ, സമോസ തുടങ്ങിയ ഉയര്‍ന്ന കൊഴുപ്പുള്ള ആഹാരങ്ങളും രാത്രിയില്‍ വേണ്ട

കബാബ്, ബട്ടര്‍ ചിക്കന്‍ തുടങ്ങി മാംസം അധികമുള്ളവയും ഒഴിവാക്കാം

ഗുലാബ് ജാം, ജിലേബി തുടങ്ങി പഞ്ചസാര അധികം അടങ്ങിയ ഭക്ഷണങ്ങളും രാത്രിയില്‍ കഴിക്കുന്നത് സുരക്ഷിതമല്ല

ചായ, കോഫി, കോള തുടങ്ങി കഫീന്‍ പാനീയങ്ങളും ഒഴിവാക്കാം

ഇന്‍സ്റ്റന്‌റ് നൂഡില്‍സ്, റെഡി ടു ഈറ്റ് മീല്‍സ് എന്നിവയും രാത്രി ഭക്ഷണമായുള്ള തിരഞ്ഞെടുപ്പ് വേണ്ട

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് ഫലങ്ങള്‍ രാത്രിയില്‍ ഉപയോഗിക്കുന്നത് വയറിലെ ആസിഡ് കൂട്ടും

പനീര്‍, തൈര് തുടങ്ങിയ പാല് ഉല്‍പ്പന്നങ്ങളും രാത്രി ഒഴിവാക്കുന്നതാണ് നല്ലത്

കാര്‍ബോബൈഡ്രേറ്റ് കൂടുതലായുള്ള ബ്രഡ്, പേസ്ട്രി എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. അതിനാല്‍ ഇവയും രാത്രി ഒഴിവാക്കാം

രാത്രിയില്‍ മദ്യം ഉപയോഗിക്കുന്നത് ഉറക്കത്തെ തടസപ്പെടുത്തും അടുത്ത ദിവസം ക്ഷീണത്തിനും ഇത് കാരണമാകും