വൃക്കയെ കാക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍

വെബ് ഡെസ്ക്

ശരീരത്തിലെത്തുന്ന ആഹാരത്തില്‍നിന്ന് ആവശ്യമുള്ള പോഷകങ്ങള്‍ സ്വീകരിക്കുകയും മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് വൃക്കകളാണ്. വൃക്കകളുടെ പ്രവര്‍ത്തനം ശരിയായി നടക്കണമെങ്കില്‍ അവശ്യംവേണ്ട ചിലത് ആഹാരത്തിലൂടെ ശരീരത്തിലെത്തണം. അവ ഏതൊക്കെയെന്നു നോക്കാം

വെള്ളം

കിഡ്‌നികളെ ശുദ്ധീകരിക്കുന്നതിനു വെള്ളം ആവശ്യമാണ്. ആവശ്യത്തിന് വെള്ളം ശരീരത്തിലെത്തിയാല്‍ മാത്രമേ മാലിന്യം ശരിയായി പുറന്തള്ളാന്‍ വൃക്കകള്‍ക്കു സാധിക്കൂ

ക്രാന്‍ബെറീസ്

മൂത്രാശയ അണുബാധ തടയാനും മൂത്രനാളിക്കും കിഡ്‌നിക്കുമുണ്ടാകുന്ന സമ്മര്‍ദം കുറയ്ക്കാനും ക്രാന്‍ബെറീസ് സഹായിക്കും

ഫാറ്റി ഫിഷ്

സാല്‍മണ്‍, ട്യൂണ തുടങ്ങിയ ഫാറ്റി ഫിഷുകള്‍ വൃക്കകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങള്‍ രക്തത്തിലെ കൊഴുപ്പിന്‌റെ അളവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദം വൃക്കകളെ അപകടത്തിലാക്കുന്ന ഒരു ഘടകമാണ്

നാരകഫലങ്ങള്‍

നാരങ്ങ, ഓറഞ്ച് തുടങ്ങിയ നാരകഫലങ്ങള്‍ ജലാംശം നിലനിര്‍ത്തുക വഴി വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്നു. ഈ ഫലങ്ങളില്‍ കൂടിയ അളവിലുള്ള സിട്രേറ്റാണ് ഇതിനു സഹായിക്കുന്നത്. യൂറിനിലെ അസിഡിക് സ്വാഭാവം മാറ്റുന്നതിനും ഇത് ഉത്തമമാണ്

വെള്ളരി

ജലാംശം കൂടുതലടങ്ങിയ ഒരു പച്ചക്കറിയാണ് വെള്ളരി. ഇതിലുള്ള ഡൈയൂററ്റിക് എഫക്ട് വൃക്കയിലെ കല്ലുകളെ പ്രതിരോധിക്കാനും കിഡ്‌നിയുടെ സുഗമമായ പ്രവര്‍ത്തനത്തിനും സഹായകമാണ്

സെലെറി

കലോറി കുറഞ്ഞ ഒരു പച്ചക്കറിയായ സെലെറി നാച്വറല്‍ ഡൈയൂററ്റിക് സ്വഭാവമുള്ളതാണ്. ഇത് മൂത്രത്തിന്‌റെ ഉല്‍പാദനം കൂട്ടുകയും വീഷാംശം ശരീരത്തില്‍ നിന്നു പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യും