കണ്ണിന്റെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങള്‍

വെബ് ഡെസ്ക്

കാഴ്ചശക്തി കൂട്ടാനും കണ്ണിന്റെ ആരോഗ്യത്തിനും ചില ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അവ ഏതൊക്കെയെന്നു നോക്കാം

പച്ച ഇലക്കറികള്‍

കെയ്ല്‍, സ്പിനാച്ച് തുടങ്ങിയ പച്ച ഇലക്കറികള്‍ വിറ്റാമിനുകളായ സി, ഇ എന്നിവയാല്‍ സമ്പുഷ്ടമാണ്. കരോട്ടിനോയ്ഡുകള്‍, ലൂട്ടീന്‍ എന്നിവയും അവയിലുണ്ട്

സാല്‍മണ്‍

ഡിഎച്ച്എ ഇപിഎ എന്നീ ഒമേഗ 3 ഫാറ്റി ആസിഡിനാല്‍ സമ്പന്നമായ സാല്‍മണ്‍, ട്യൂണ, കടല്‍മത്സ്യങ്ങള്‍ എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ്

ഓറഞ്ച് നിറത്തിലുള്ള പഴങ്ങള്‍

മധുരക്കിഴങ്ങ്, കാരറ്റ്, ഷമാം, ആപ്രിക്കോട്ട് തുടങ്ങി ഓറഞ്ച് നിറത്തിലുള്ള പഴങ്ങളില്‍ ബീറ്റ കരോട്ടിന്‍, വിറ്റാമിന്‍ എ എന്നിവ അടങ്ങിയിട്ടുണ്ട്

മുട്ട

നീല വെളിച്ചം കണ്ണില്‍ പതിക്കുമ്പോള്‍ റെറ്റിനയ്ക്കുണ്ടാകുന്ന ആഘാതം കുറയ്ക്കാന്‍ മുട്ട കഴിക്കുന്നതിലൂടെ സാധിക്കും

പയറുവര്‍ഗങ്ങള്‍

സിങ്ക് കൂടുതലായി അടങ്ങിയവയാണ് പയറുവര്‍ഗങ്ങള്‍. സിങ്ക് കരളില്‍ നിന്ന് റെറ്റിനയിലേക്ക് വിറ്റാമിന്‍ എയെ എത്തിക്കുന്നു. ഇത് മെലാനില്‍ ഉല്‍പാദനത്തിന് സഹായിക്കും

ഉണങ്ങിയ പഴങ്ങള്‍

ഒമേഗ 3 ഫാറ്റിആസിഡ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പുഷ്ടമാണ് ഉണങ്ങിയ പഴങ്ങള്‍. പ്രായാധിക്യത്താല്‍ കണ്ണിനുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കാന്‍ ഇവ സഹായിക്കും.