ആർത്തവകാല അസ്വസ്ഥതകൾ ശമിപ്പിക്കാം, ഈ ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ

വെബ് ഡെസ്ക്

ആർത്തവകാലത്ത് വിവിധ തരത്തിലുള്ള ശാരീരിക മാനസിക പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരാണ് സ്ത്രീകളിൽ ഭൂരിഭാഗം പേരും. വയറുവേദന, നടുവേദന, തലവേദന, ഛർദി തുടങ്ങിയ അസ്വസ്ഥതകൾ പലർക്കും ഏറിയും കുറഞ്ഞും ഉണ്ടാവുന്നു.

ഇത്തരം ശാരീരിക ബുദ്ധിമുട്ടുകളിൽ നിന്ന് രക്ഷനേടാൻ പലപ്പോഴും നമ്മൾ മരുന്നുകളെ ആശ്രയിക്കാറുണ്ട്. കഠിനമായ വേദനകൾക്ക് സ്ഥിരമായി ചികിത്സ തേടുന്നവരും ഉണ്ട്.

ചില ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ആർത്തവകാലത്തെ ശാരീരിക അസ്വസ്ഥതകളെ നമുക്ക് മറികടക്കാം. ഈ ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം

നട്സ് : ബദാം, വാൾനട്ട്, പീനട്ട്സ്, ആൽമണ്ട് തുടങ്ങിയ നട്സുകൾ മഗ്നീഷ്യം ,വിറ്റാമിനുകൾ, സെറോടോണിൻ തുടങ്ങിയവയുടെ ഉറവിടങ്ങളാണ്.ഇത് വയറുവേദനയും ആർത്തവ സംബന്ധമായ മറ്റ് അസ്വസ്ഥതകളും കുറക്കാൻ സഹായിക്കുന്നു.

ഓറഞ്ച് : ഓറഞ്ചിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഇത് ആർത്തവകാലത്ത് വയറുവീർക്കുന്നത് ഒഴിവാക്കുന്നു. മലബന്ധവും മറ്റ് അസ്വസ്ഥതകളും ശമിപ്പിക്കുന്നു.

തൈര് : തൈര് ശരീരത്തിലെ കാൽസ്യത്തിൻ്റെ അളവ് സന്തുലിതമാക്കുന്നു.തൈര് ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ കുടലിന്റെ ആരോഗ്യം നിലനിർത്താനും വയറുവീർക്കുന്നത് തടയാനും സാധിക്കുന്നു.

വാഴപ്പഴം : പൊട്ടാസ്യത്തിന്റെ മറ്റൊരു സ്രോതസാണ് വാഴപ്പഴം. ഇത് ആർത്തവ വേദന കുറക്കാനും മറ്റ് അസ്വസ്ഥകൾ കുറക്കാനും സഹായിക്കുന്നു.

ഡാർക്ക് ചോക്ലേറ്റ് : മഗ്നീഷ്യത്തിന്റെ ഏറ്റവും നല്ല ഉറവിടങ്ങളിൽ ഒന്നാണ് ഡാർക്ക് ചോക്ലേറ്റ്. ഇത് നമ്മുടെ മാനസിക സംഘർഷങ്ങൾക്ക് ആശ്വാസം പകരും. ഒപ്പം മറ്റു ബുദ്ധിമുട്ടുകളിൽ നിന്നും വേദനകളിൽ നിന്നും കരകയറ്റും

ചാമോമൈൽ ചായ : ചമോമൈൽ പൂക്കൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ചായയാണ് ചാമോമൈൽ ചായ. ഇതിന് ധാരാളം ഔഷധ ഗുണങ്ങളുണ്ട്. ഇത് വയറുവേദനയുടെ തീവ്രത കുറക്കുന്നു. അൽപ്പം ഇഞ്ചി കൂടി ചേർത്താൽ വയറുവീർക്കൽ കുറക്കുകയും ചെയ്യുന്നു.