വെബ് ഡെസ്ക്
തലച്ചോറിന്റെ ആരോഗ്യം വർധിപ്പിക്കുന്ന ആഹാരങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ബുദ്ധി വളർച്ചയ്ക്ക് മാത്രമല്ല ചിന്തകളും മികച്ചതാക്കാന്‍ സഹായിക്കുന്നു. അത്തരത്തിലുള്ള ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം
ഫാറ്റി ഫിഷ്
ഒമേഗ ത്രി ഫാറ്റി ആസിഡ്‌സ് ധാരാളം അടങ്ങിയിട്ടുള്ള മീന്‍ കഴിക്കുക. സാല്‍മണ്‍, പുഴമീന്‍, മത്തി എന്നിവ ഉത്തമം
ബെറി
ബ്ല്യൂബെറീസ്, സ്ട്രോബെറീസ് തുടങ്ങിയ ബെറികളില്‍ ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. ഇവ ഓർമശക്തി വർധിപ്പിക്കാന്‍ സഹായിക്കും
നട്ട്സ്
ബദാം, വാല്‍നട്ട്, ഫ്ലാക്സ് സീഡ്, ചിയ സീഡ് എന്നിവയില്‍ ആന്റിഓക്സിഡന്റ്സ്, വിറ്റാമിന്‍ ഇ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
ധാന്യങ്ങള്‍
ഓട്ട്സ്, കുത്തരി എന്നീ ധാന്യങ്ങളില്‍ തലച്ചോറിന് ഊർജം നല്‍കുന്ന വിറ്റാമിന്‍ ഇ, ഫൈബർ, ആന്റിഓക്സിഡന്റസ് തുടങ്ങിയ ഉള്‍പ്പെട്ടിട്ടുണ്ട്
ഡാർക്ക് ചോക്കലേറ്റ്
തലച്ചോറിന്റെ പ്രവർത്തനം, ഓർമ എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന കഫെയിന്‍, ആന്റിഓക്സിഡന്റ്സ് തുടങ്ങിയവ ഡാർക്ക് ചോക്കലേറ്റിലുണ്ട്
മുട്ട
തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് മുട്ട