രക്തത്തിന്‌റെ അളവ് കൂട്ടുന്ന ഭക്ഷണങ്ങള്‍

വെബ് ഡെസ്ക്

ക്ഷീണവും ഊര്‍ജസ്വലതയില്ലായ്മയും അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഒരുപക്ഷേ രക്തത്തിന്‌റെ അളവ് കുറഞ്ഞതാകാം കാരണം

ഹീമോഗ്ലോബിന്‌റെയും ചുവന്ന രക്താണുക്കളുടെയും അളവ് വര്‍ധിപ്പിക്കുന്നതിനും രക്തചംക്രമണം സുഗമമാക്കുന്നതിനും സഹായിക്കുന്ന ഭക്ഷണങ്ങള്‍ അറിയാം

ചീര

അയണ്‍, ഫോളേറ്റ്, വിറ്റാമിന്‍ ബി12 എന്നീ പോഷകങ്ങളാല്‍ സമ്പന്നമാണ് ചീര. രക്തത്തില്‍ ഓക്‌സിജന്‍ വഹിക്കുന്ന ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിന് ഇരുമ്പ് ആവശ്യമാണ്. ഫോളേറ്റ്, വിറ്റാമിന്‍ ബി12 എന്നിവ ചുവന്നരക്താണുക്കളുടെ ഉല്‍പാദനത്തിന് സഹായിക്കുന്നു

ബീറ്റ്‌റൂട്ട്

അയണ്‍, ഫോളേറ്റ്, ബെറ്റാനിന്‍ പോലുള്ള ആന്‌റിഓക്‌സിഡന്‌റുകള്‍ എന്നിവയാല്‍ സമൃദ്ധമായ ബീറ്റ്‌റൂട്ട് ചുവന്ന രക്താണുക്കളുടെ ഉല്‍പാദനത്തിനും രക്തപ്രവാഹം സുഗമമാക്കാനും സഹായിക്കും

മാതളം

ഹീമോഗ്ലോബിന്‌റെ ഉല്‍പാദനം കൂട്ടാനും വിളര്‍ച്ച തടയാനും മാതളത്തില്‍ ഉയര്‍ന്ന അളവിലുള്ള ആന്‌റിഓക്‌സിഡന്‌റുകളും അയണും സഹായിക്കും. ഇതിലുള്ള വിറ്റാമിന്‍ സി ഇരുമ്പിന്‌റെ ആഗിരണം കൂട്ടും.

പയര്‍വര്‍ഗങ്ങള്‍

ബീന്‍സ്, പയര്‍, ചെറുപയര്‍ തുടങ്ങി സസ്യാധിഷ്ഠിത ഭക്ഷണങ്ങള്‍ അയണ്‍, ഫോളേറ്റ്, പ്രോട്ടീന്‍ എന്നിവയുടെ ഉറവിടങ്ങളാണ്. ചുവന്ന രക്താണുക്കളുടെ ഉല്‍പാദനത്തിനും ആരോഗ്യമുള്ള രക്തധമനികള്‍ക്കും ഇവ സഹായിക്കും

കരള്‍

ഇരുമ്പ്, വിറ്റാമിന്‍ ബി2, മറ്റ് അവശ്യ പോഷകങ്ങള്‍ എന്നിവ മാംസഭക്ഷണമായ കരളില്‍ അടങ്ങിയിട്ടുണ്ട്. അയണിന്‌റെ കുറവ് കാരണമുള്ള വിളര്‍ച്ച അനുഭവിക്കുന്നവര്‍ക്ക് ഏറ്റവുംനല്ല ഭക്ഷണമാണ് കരള്‍

മുട്ട

അയണും വിറ്റാമിന്‍ ബി12ും അടങ്ങിയ മുട്ട ചുവന്ന രക്തകോശങ്ങളുടെ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. വിളര്‍ച്ച തടയാനും ഉത്തമം

ഡാര്‍ക് ചോക്കലേറ്റ്

അയണ്‍, കോപ്പര്‍, ഫ്‌ളവനോയ്ഡ് പോലുള്ള ആന്‌റിഓക്‌സിഡന്‌റുകള്‍ എന്നിവയാല്‍ സമ്പന്നമായ ഡാര്‍ക് ചോക്കലേറ്റ് രക്തചംക്രമണം കൂട്ടാന്‍ സഹായിക്കുന്നു. ഇതിലുള്ള കോക്കോ ആരോഗ്യത്തിന് ഗുണകരമാണ്

നട്‌സും സീഡുകളും

ബദാം, മത്തങ്ങ വിത്ത്, എള്ള് എന്നിവ അയണ്‍, വിറ്റാമിന്‍ ഇ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയാല്‍ സമ്പന്നമാണ്. ഇവ ആരോഗ്യകരമായി രക്തത്തിന്‌റെ അളവ് നിലനിര്‍ത്താനും ഹൃദയാരോഗ്യത്തിനും സഹായിക്കും