വെബ് ഡെസ്ക്
ശരീരത്തിന്‌റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് എല്ലുകളെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതില്‍ നാം കഴിക്കുന്ന ഭക്ഷണം പ്രധാന പങ്കുവഹിക്കുന്നു
എല്ലുകളുടെ സാന്ദ്രത കുറയ്ക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇവ ഒഴിവാക്കുകയോ വളരെ നിയന്ത്രിച്ച് കഴിക്കുകയോ വേണം. ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നു നോക്കാം
കാര്‍ബണേറ്റഡ് ഡ്രിങ്ക്‌സ്
സോഡയിലുള്ള ഫോസ്‌ഫോറിക് ആസിഡ് എല്ലുകളിലെ കാല്‍സ്യത്തെ ആഗിരണം ചെയ്യുന്നു
കഫീന്‍
മിതമായ രീതിയിലുള്ള കഫീന്‍ ഉപയോഗം പ്രശ്‌നമല്ലെങ്കിലും കൂടിയ അളവില്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം ക്ഷയിപ്പിക്കും
സോഡിയം കൂടുതലടങ്ങിയ ആഹാരങ്ങള്‍
സോഡിയം കൂടുതലടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് മൂത്രത്തില്‍ക്കൂടി കാല്‍സ്യം നഷ്ടമാകുന്നതിനു കാരണമാകും. രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്
മദ്യം
അമിതമായി മദ്യം കഴിക്കുന്നത് ശരീരത്തിന് കാല്‍സ്യവും വിറ്റാമിന്‍ ഡിയും ശരിയായി ആഗിരണം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലേക്കെത്തിക്കും
പ്രോട്ടീന്‍ കൂടിയ ഭക്ഷണങ്ങള്‍
പ്രോട്ടീന്‍ കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍, പ്രത്യേകിച്ച് മൃഗങ്ങളുടെ മാംസം കൂടുതല്‍ കഴിക്കുന്നത് മൂത്രത്തില്‍ക്കൂടി കാല്‍സ്യം നഷ്ടമാകുന്നതിനു കാരണമാകും. പ്രോട്ടീന്‍ ശരീരത്തിന് ആവശ്യമാണെങ്കിലും അതിനൊപ്പം കാല്‍സ്യവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം
വിറ്റാമിന്‍ എ
ശരീരത്തിന് അവശ്യംവേണ്ട പോഷണമാണ് വിറ്റാമിന്‍ എ. എന്നാല്‍ സപ്ലിമെന്‌റുകളില്‍ക്കൂടിയൊക്കെ എ വിറ്റാമിന്‍ അധികമായി ശരീരത്തിലെത്തുന്നത് എല്ലുകളുടെ സാന്ദ്രത കുറയ്ക്കും