വെബ് ഡെസ്ക്
ഗര്‍ഭിണികള്‍ ഡയറ്റ് നല്ല പോലെ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം, ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിനുകൂടി വേണ്ടുന്ന പോഷകങ്ങളാണ് അമ്മ കഴിക്കേണ്ടത്. ശരീരത്തിന് അവശ്യം വേണ്ട പോഷകങ്ങള്‍, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം പരമാവധി ഭക്ഷണത്തിലൂടെ തന്നെ നേടാന്‍ ശ്രമിക്കണം
കുഞ്ഞിന്റെ വളർച്ചയ്ക്ക് കാത്സ്യവും പ്രോട്ടീനും ആവശ്യമാണ്. പാൽ, തൈര്, ചീസ് തുടങ്ങിയ പാലുൽപ്പന്നങ്ങൾ ഗർഭിണികൾ നിരബന്ധമായും കഴിക്കേണ്ടുന്ന ഭക്ഷണങ്ങളാണ്. തൈര് പോലുള്ളവ പ്രോബയോട്ടിക് ബാക്ടീരിയകളാൽ സമ്പുഷ്ടമാണ്. ഇത് അമ്മയുടെ കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്
ഇരുമ്പ്, ഫോളേറ്റ്, കാൽസ്യം, മറ്റ് പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ ഇലക്കറികൾ ഗർഭകാലത്ത് ധാരാളം കഴിക്കാവുന്നതാണ്
വിറ്റാമിൻ എയും ബീറ്റാ കരോട്ടിനും നല്ല അളവിലുളള മധുരക്കിഴങ്ങ് ഗർഭകാലത്ത് കഴിക്കാവുന്നതാണ്. മധുരക്കിഴങ്ങ് ചുട്ടതോ വറുത്തതോ വേവിച്ചോ കഴിക്കാം. ഗർഭകാലത്തെ കുഞ്ഞിന്റെ കോശങ്ങളുടെയും ടിഷ്യൂകളുടെയും വികാസത്തിന് വിറ്റാമിൻ എ വളരെ പ്രധാന്യം അർഹിക്കുന്നുണ്ട്
ഒമേഗ 3 ഫാറ്റി ആസിഡ് ഭൂരിഭാഗം ആളുകൾക്കും വേണ്ട പ്രധാന പോഷകമാണ്. കണ്ണിനും മസ്തിഷ്ക വളർച്ചയ്ക്കും ഇത് നല്ലതാണ്. അതിനാൽ, ഗർഭിണികൾ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്തി അടക്കമുളള മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം
വിറ്റാമിൻ കെ, സോർബിറ്റോൾ, പൊട്ടാസ്യം, നാരുകൾ തുടങ്ങിയ പോഷകമൂല്യങ്ങളിൽ ഈന്തപ്പഴം, ബദാം അടക്കമുളള ഡ്രൈ ഫ്രൂട്സ് ഗർഭകാലത്ത് കഴിച്ചിരിക്കണം. പോഷകങ്ങളാൽ സമ്പന്നമാണെങ്കിലും ഡ്രൈ ഫ്രൂട്സിൽ കലോറി കൂടുതലായതുകൊണ്ടു തന്നെ ഇവ കൂടുതൽ അളവിൽ കഴിക്കാൻ പാടില്ല
നിരവധി ധാതുക്കളുടെയും വിറ്റാമിനുകളുടെയും സമ്പന്നമായ ഉറവിടമാണ് മുട്ട. കുട്ടികളുടെ വളർച്ചയിലും വികാസത്തിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. മസ്തിഷ്ക വികസനത്തിന് അത്യുത്തമമായ കോളിൻ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഗർഭാവസ്ഥയിൽ മുട്ട കഴിക്കുന്നത് കുഞ്ഞിന്റെ മസ്തിഷ്കം വികസിപ്പിക്കുന്നതിനു സഹായിക്കും
ജലാംശം നിലനിർത്താൻ ഗർഭിണികൾ പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്. എന്നാൽ പപ്പായ പോലെയുള്ള ചില പ്രത്യേക പഴങ്ങൾ ഒഴിവാക്കണം. പൊട്ടാസ്യം, വിറ്റാമിൻ സി, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുളള ഓറഞ്ച് കഴിക്കാവുന്നതാണ്. പൊട്ടാസ്യം കൂടുതലുളള വാഴപ്പഴവും ഗർഭകാലത്ത് കഴിക്കുന്നത് രക്തസമ്മർദ്ദം നിലനിർത്താൻ സഹായിക്കും