ഗർഭിണികൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

വെബ് ഡെസ്ക്

ഗർഭകാലത്ത് ആരോഗ്യകാര്യങ്ങളിൽ നല്ല ശ്രദ്ധ വേണ്ടതുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... ഗർഭകാലത്ത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഇതാ

പാകം ചെയ്യാത്ത മൽസ്യം

പാകം ചെയ്ത മൽസ്യത്തിൽ ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നു. ഇത് അമ്മയ്ക്ക് നിർജലീകരണം സംഭവിക്കാൻ കാരണമാകും. 'അമ്മ ദുർബലയാകും. ഇത് ചിലപ്പോൾ കുഞ്ഞിനെ ബാധിക്കാനും സാധ്യതയുണ്ട്.

ഉയർന്ന അളവിൽ മെർക്കുറി അടങ്ങിയിട്ടുള്ള മൽസ്യം

മെർക്കുറി നിങ്ങളുടെ കിഡ്നി, രോഗപ്രതിരോധ ശേഷി, നാഡീവ്യൂഹം എന്നിവയെ ദോഷമായി ബാധിക്കുന്ന ഒരു വിഷ ഘടകമാണ്. ഇത് കുട്ടികളുടെ വികാസ പ്രശ്നങ്ങളെയും ബാധിച്ചേക്കാം.

പാകം ചെയ്യാത്ത മാംസം

വേവിക്കാത്ത മാംസത്തിൽ ഗർഭവസ്ഥയിലുള്ള കുഞ്ഞിനോ അമ്മക്കോ ഹാനികരമായ ബാക്ടീരിയകളോ പരാന്നഭോജികളോ ഉണ്ടാകാം

പാകം ചെയ്യാത്ത മുട്ടകൾ

പച്ചമുട്ടകളിൽ സാൽമൊണല്ലോ ബാക്ടീരിയ ഉണ്ടാകാം. ഇത് ഗർഭാശയ മലബന്ധത്തിന് കാരണമാകും. ഇത് കുട്ടി ഗർഭ പാത്രത്തിനുള്ളിൽ തന്നെ മരണപ്പെടാനോ മാസം തികയാത്ത പ്രസവത്തിനോ കാരണമായേക്കാം

കഫീൻ

ഗർഭകാലത്ത് അമിത അളവിൽ കഫീൻ കഴിക്കുന്നത് ഒഴിവാക്കണം. ജനന സമയത്തെ കുറഞ്ഞ ഭാരം, ഗർഭാശയത്തിൽ ഗർഭം നഷ്ടപ്പെടൽ, കുഞ്ഞിന് വികസന പ്രശ്നങ്ങൾ എന്നിവയ്ക്ക് അമിത അളവിലെ കഫീൻ കാരണമാകും.

മദ്യം

മദ്യപാനം ഗർഭധാരണ നഷ്ടം, ഗർഭാശയത്തിൽ കുഞ്ഞിനെ നഷ്ടമാകുക, ഗർഭസ്ഥ ശിശുക്കളുടെ ആൽക്കഹോൾ സിൻഡ്രോം (എഫ്എഎസ്‌) എന്നിവയുടെ സാധ്യത വർധിപ്പിക്കുന്നു. ഗർഭകാലത്ത് മദ്യം കഴിക്കുന്നത് ഒട്ടും സുരക്ഷിതമല്ല

ചൂടാക്കാത്ത പാൽ ഉത്പന്നങ്ങൾ

പാകം ചെയ്യാത്തതും ചൂടാക്കാത്തതുമായ പാലിൽ ഹാനികരമായ ബാക്ടീരിയകൾ അടങ്ങിയേക്കാം. ഇത് കുഞ്ഞിന്റെ ജീവൻ വരെ അപകടപ്പെടുത്തുന്ന പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.