ഹൃദ്രോഗസാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങള്‍

വെബ് ഡെസ്ക്

ലോകത്താകമാനമുള്ള മരണകാരണങ്ങളില്‍ മുന്നിലുള്ള ഒന്നാണ് ഹൃദ്രോഗം

ഭക്ഷണക്രമീകരണത്തിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കുന്നത് രോഗസാധ്യത കുറയ്ക്കും

മത്സ്യം

ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമായ രോഹു പോലുള്ള ഫാറ്റി ഫിഷ് നീര്‍വീക്കം കുറയ്ക്കാനും രക്തസമ്മര്‍ദം നിയന്ത്രിക്കുകയും ഡ്രൈഗ്ലിസറൈഡുകളുടെ അളവ് കുറയ്ക്കുകയും ചെയ്യും

ഓട്‌സ്

സോല്യുബിള്‍ ഫൈബര്‍ അടങ്ങിയ ഓട്‌സ് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും

വാല്‍നട്ട്

ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍, പ്രോട്ടീന്‍ എന്നിവയുള്ള വാല്‍നട്ട് പ്ലാന്‌റ് ബേസ്ഡ് ഒമേഗ3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമാണ്. ഇവ ഹൃദ്രോഗത്തെ പ്രതിരോധിക്കുന്നു

ഡാര്‍ക്ക് ചോക്കലേറ്റ്

ഡാര്‍ക്ക് ചോക്കലേറ്റിലുള്ള ഫ്‌ലവനോയ്ഡുകള്‍ രക്തസമ്മര്‍ദം കുറയ്ക്കാനും രക്തപ്രവാഹം കൂട്ടുകയും നീര്‍വീക്കം കുറയ്ക്കുകയും ചെയ്യും

ബദാം

ചീത്ത കൊളസ്‌ട്രോളും ഓക്‌സിഡേറ്റീവ് സ്‌ട്രെസും കുറയ്ക്കാന്‍ ബദാം സഹായിക്കും

ചിയ വിത്തുകള്‍

ഒമോഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമായ ചിയ വിത്തുകളില്‍ നാരുകള്‍, ആന്‌റിഓക്‌സിഡന്‌റുകള്‍ എന്നിവയുമുണ്ട്

വെളുത്തുള്ളി

വെളുത്തുള്ളിയിലുള്ള അല്ലിസിന്‍ രക്തസമ്മര്‍ദവും ചീത്ത കൊളസ്‌ട്രോളും കുറയ്ക്കുന്നു

ബെറികള്‍

സ്‌ട്രോബെറി, ബ്ലൂബെറി, റാസ്‌ബെറി തുടങ്ങിയവയിലുള്ള ആന്‌റിഓക്‌സിഡന്‌റുകളും വിറ്റാമിനുകളും നാരുകളും നീര്‍വീക്കവും ഓക്‌സിഡേറ്റീസ് സ്‌ട്രെസും കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു