വെബ് ഡെസ്ക്
രാവിലെ കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മൾ ശ്രദ്ധയോടെ തിരഞ്ഞെടുക്കേണ്ടതുണ്ട്. നിങ്ങളുടെ ദഹനത്തെയും ദിവസം മുഴുവനുമുള്ള ക്ഷേമത്തെയും ഇത് ബാധിക്കുന്നതാണ്
അതിനാൽ രാവിലെ ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്
എരിവുള്ള ഭക്ഷണങ്ങൾ
എരിവുള്ള ഭക്ഷണങ്ങൾ ഒഴിഞ്ഞ വയറിൽ കഴിക്കുമ്പോൾ വയറുവേദനയും നെഞ്ചെരിച്ചിലും ഉണ്ടാകാം
ബ്ലാക്ക് കോഫി
ബ്ലാക്ക് കോഫിയും മറ്റ് ക്രീം അടങ്ങിയ ഡ്രിങ്കുകളും ഒഴിവാക്കാം. അവയുടെ അസിഡിറ്റി സ്വഭാവം വയറിന് അസ്വസ്ഥതയുണ്ടാക്കും
ധാരാളം പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ
പഞ്ചസാര അടങ്ങിയ ധാന്യങ്ങളും പേസ്ട്രികളും ഒഴിവാക്കാം. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ കൂടുതലുള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം. പ്രോട്ടീനും ഫൈബറുമുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക
വറുത്ത ഭക്ഷണങ്ങൾ
വറുത്ത ഭക്ഷണങ്ങൾ ദഹിക്കാൻ കൂടുതൽ സമയമെടുക്കുന്നു. ഇത് ഓക്കാനവും മന്ദതയും ഉണ്ടാക്കുന്നു. പ്രഭാതത്തിൽ ഓട്സ് അല്ലെങ്കിൽ മുട്ട പോലുള്ള ഭാരം കുറഞ്ഞ ഭക്ഷണങ്ങളാണ് അഭികാമ്യം
ഫ്രൂട്ട് ജ്യൂസുകൾ
പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുന്നു. അസിഡിറ്റി കാരണം ഒഴിഞ്ഞ വയറിൽ കഴിക്കുമ്പോൾ ദന്തക്ഷയം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്
പ്രോട്ടീൻ, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ദഹിക്കാവുന്ന ഭക്ഷണങ്ങൾക്ക് പ്രാതലിനു മുൻഗണന നൽകുക