വെബ് ഡെസ്ക്
ചുവന്ന രക്താണുക്കളുടെ ഉല്‍പ്പാദനം, നാഡികളുടെ പ്രവര്‍ത്തനം, ഡിഎന്‍എ സിന്തസിസ് ഉള്‍പ്പെടെയുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ബി12 ആവശ്യമാണ്
വിറ്റാമിന്‍ ബി12ന്‌റെ കുറവ് വിളര്‍ച്ച, ക്ഷീണം, ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും
വിറ്റാമിന്‍ബി12 സപ്ലിമെന്റ് കഴിക്കുമ്പോള്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. അവ ഏതൊക്കെയെന്നു നോക്കാം
സംസ്‌കരിച്ച ഭക്ഷണങ്ങള്‍
സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ പലപ്പോഴും കൂടിയ അളവില്‍ അഡിറ്റീവുകള്‍, പ്രിസര്‍വേറ്റീവുകള്‍, പോഷകങ്ങളുടെ ആഗിരണത്തെ തടസപ്പെടുത്തുന്ന കൃത്രിമ ചേരുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു
നാരുകള്‍ കൂടുതലടങ്ങിയ ഭക്ഷണം
നാരുകള്‍ പൊതുവേ ആരോഗ്യകരമാണെങ്കിലും അമിതമായി ഇവ ഉള്ളിലെത്തുന്നത് വിറ്റാമിന്‍ ബി12ന്‌റെ ആഗിരണം തടസപ്പെടുത്തും
കഫീന്‍ അടങ്ങിയ പാനീയങ്ങള്‍
കോഫി, ചായ, ചില സോഡകള്‍ എന്നിവയിലുള്ള കഫീന്‍ വിറ്റാമിന്‍ 12 ആഗിരണം തടസപ്പെടുത്തും
കാല്‍സ്യം കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍
പാലുല്‍പ്പന്നങ്ങല്‍ പോലെ കാല്‍സ്യം കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ വിറ്റാമിന്‍ ബി12 ആഗിരണത്തിന് തടസം സൃഷ്ടിക്കാം
മധുരം അടങ്ങിയ ഭക്ഷണങ്ങള്‍
മധുരമുള്ള ഭക്ഷണങ്ങള്‍, മിഠായി, മധുര പാനീയങ്ങള്‍ എന്നിവ കുടലിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ തടസപ്പെടുത്തും. ഇത് പോഷകങ്ങളുടെ ആഗിരണത്തെ ബാധിക്കാം
ചില മരുന്നുകള്‍
പ്രോട്ടോണ്‍ പമ്പ് ഇന്‍ഹിബിറ്ററുകള്‍, അന്‌റാസിഡ്, ആസിഡ് റിഫ്‌ലക്‌സ് മരുന്നുകള്‍ തുടങ്ങിയവ വിറ്റാമിന്‍ ബി12 ആഗിരണത്തിന് ആവശ്യമായ ആമാശയത്തിലെ ആസിഡ് അളവ് കുറയ്ക്കും
അമിത ഉപ്പ്
അമിതമായി ഉപ്പ് ശരീരത്തിലെത്തുന്നത് നിര്‍ജലീകരണത്തിനു കാരണമാകുകയും ഇത് വിറ്റാമിന്‍ ബി12 ആഗിരണത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും