വെബ് ഡെസ്ക്
ഹൃദ്രോഗം മുതൽ ശ്വാസകോശ അർബുദം വരെയുള്ള വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാകുന്ന വില്ലനാണ് അന്തരീക്ഷ മലിനീകരണം. വിഷാംശമുള്ള വായു മനുഷ്യന്റെ മാത്രമല്ല മൃഗങ്ങളുടെ ആരോഗ്യത്തെയും നശിപ്പിക്കുന്നു
വായു മലിനീകരണം ഒരു നിശ്ശബ്ദ കൊലയാളിയാണ്. വളർത്തുമൃഗങ്ങളിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, അലർജികൾ, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയ്ക്ക് ഇത് കാരണമാകും.
വായു മലിനീകരണത്തിൽ നിന്ന് വളർത്തു മൃഗങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്. വളർത്തു മൃഗങ്ങളിലെ പ്രതിരോധ ശേഷി വർധിപ്പിക്കാനായി കൊടുക്കാൻ പറ്റിയ ചില ഭക്ഷണങ്ങൾ ഇതാ
സാൽമൺ മൽസ്യം
ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമായ സാൽമൺ മൽസ്യം നിങ്ങളുടെ വളർത്തുമൃഗത്തിന് പോഷക ഗുണങ്ങൾ നൽകുന്നു. വളർത്തു മൃഗത്തിന്റെ ആകെയുള്ള ആരോഗ്യത്തിലും ഇത് നല്ല സ്വാധീനം ചെലുത്തുന്നു. ഹൃദയാരോഗ്യത്തിനും നല്ലതാണ്.
ബ്ലൂബെറി
ബ്ലൂബെറി വളർത്തു മൃഗത്തിന്റെ രോഗപ്രതിരോധം നില നിർത്താനുള്ള ഒരു മികച്ച സൂപ്പർ ഫുഡ് ആണ്. ബ്ലൂബെറിയിലെ വിറ്റാമിൻ സി, കെ എന്നിവയുടെ അധിക ഗുണങ്ങൾ വളർത്തുമൃഗങ്ങളുടെ ആകെയുള്ള ക്ഷേമത്തിന് കാരണമാകുന്നു
മത്തങ്ങ
മത്തങ്ങ നിങ്ങളുടെ വളർത്തുമൃഗത്തിന്റെ ആരോഗ്യ ഗുണങ്ങൾ വർധിപ്പിക്കാനുള്ള ഒരു സുപ്രധാന ഭക്ഷണമാണ്. ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയിരിക്കുന്ന മത്തങ്ങ ദഹനത്തെ സഹായിക്കുക മാത്രമല്ല അവശ്യ പോഷകങ്ങൾ നൽകുകയും ചെയ്യുന്നു. ബീറ്റാ കരോട്ടിൻ വിറ്റാമിൻ എയാല്‍ സമ്പുഷ്ടമാണ്.
മധുരക്കിഴങ്ങ്
ബീറ്റാ കരോട്ടിന്റെ സ്വാദിഷ്ടമായ സ്രോതസാണ് മധുരക്കിഴങ്ങ്. വിറ്റാമിൻ ബി 6, സി എന്നിവയാൽ സമ്പുഷ്ടമായ ഈ കിഴങ്ങു വർഗം രോഗപ്രതിരോധശേഷിക്ക് കാരണമാകുന്നു.
ബ്രൊക്കോളി
ധാരാളം പോഷകഗുണനകളുള്ള ഒരു സൂപ്പർ ഫുഡ് ആണ് ബ്രോക്കോളി. ഇത് നിങ്ങളുടെ വളർത്തുമൃഗത്തിനും പ്രയോജനകരമാണ്. ബ്രോക്കോളി വിറ്റാമിൻ എ, സി, കെ എന്നിവ നൽകുന്നു.
മഞ്ഞൾ
ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമായ മഞ്ഞളിലെ സജീവ സംയുക്തമായ കുർക്കുമിൻ വീക്കം കുറയ്ക്കുന്നതിനും അതുവഴി നിങ്ങളുടെ വളർത്തുമൃഗത്തിന്റെ പ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നു. ശരിയായ അളവ് നിയന്ത്രിക്കാൻ വിദഗ്ധനെ സമീപിക്കാവുന്നതാണ്