വെബ് ഡെസ്ക്
വയറുവേദന, തലവേദന, ഛര്‍ദ്ദി, തളര്‍ച്ച, മൂഡ് സ്വിങ്സ്, വയറിളക്കം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് അനുഭവപ്പെടാറുണ്ട്. ചില ഭക്ഷണങ്ങള്‍ക്ക് ഇവ നിയന്ത്രിക്കാന്‍ സാധിക്കും.
1. വെള്ളം
ആര്‍ത്തവ സമയത്ത് നിര്‍ജ്ജലീകരണമുണ്ടാകാതിരിക്കാൻ വെളളം ധാരാളം കുടിക്കണം. നിര്‍ജ്ജലീകരണം മൂലമുള്ള തലവേദനയും വയറിന്റെ അസ്വസ്ഥതയും തടയാന്‍ ഇത് സഹായിക്കും.
2. പഴങ്ങള്‍
തണ്ണിമത്തൻ, കുക്കുമ്പർ തുടങ്ങിയ ജലസമൃദ്ധമായ പഴങ്ങൾ ശരീരത്തിലെ ജലാംശം നിലനിർത്താൻ അത്യുത്തമമാണ്.
ആർത്തവ സമയത്ത് ഇരുമ്പിന്റെ അളവ് ശരീരത്തിൽ കുറയുന്നത് സാധാരണമാണ്. പ്രത്യേകിച്ചും നിങ്ങളുടെ ആർത്തവ പ്രവാഹം കനത്തതാണെങ്കിൽ. ഇത് ക്ഷീണം, ശാരീരിക വേദന, തലകറക്കം എന്നിവയിലേക്ക് നയിച്ചേക്കാം.
ചീര, ക്യാബേജ്, ബ്രൊക്കോളി, ലെറ്റ്യൂസ് തുടങ്ങിയ ഇലക്കറികൾ ശരീരത്തിലെ ഇരുമ്പിന്റെ അളവ് വർധിപ്പിക്കുന്നവയാണ്. ചീരയില്‍ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇലക്കറികൾ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ഇഞ്ചിക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് പേശി വേദന ശമിപ്പിക്കും.
എന്നാല്‍, ഒരു ദിവസം 4 ഗ്രാമിൽ കൂടുതൽ ഇഞ്ചി കഴിക്കുന്നത് നെഞ്ചെരിച്ചിലിനും വയറുവേദനയ്ക്കും കാരണമാകും
5. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ആഹാരക്രമത്തിൽ ഉള്‍പ്പെടുത്തണം. ആർത്തവ സമയത്ത് ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രോട്ടീൻ കഴിക്കുന്നത് അത്യന്താപേക്ഷിതമാണ്.