വെബ് ഡെസ്ക്
വായയുടെ അല്ലെങ്കിൽ പല്ലിന്റെ ആരോഗ്യത്തെക്കുറിച്ച് നമ്മൾ അധികം ശ്രദ്ധിക്കാറില്ല. എന്നാൽ ഇത് നമ്മുടെ ആകെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായ ഒന്നാണ്
ശരിയായ വിധത്തിൽ ബ്രഷ് ചെയ്യാതിരിക്കുകയോ മോണ സംരക്ഷിക്കാതിരിക്കുകയോ ചെയ്‌താൽ മോണകളിൽ അണുക്കൾ അടിഞ്ഞു കൂടും
ഇത് പിന്നീട് പിന്നീട് പ്ലാക്ക്, കാൽക്കുലസ് ഒക്കെയായി മാറുകയും അവ ഉല്പാദിപ്പിക്കുന്ന അമ്ലം കാരണം മോണകൾക്കും എല്ലുകൾക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്യുന്നു
പല്ലുകൾ വൃത്തിയായി സൂക്ഷിക്കാൻ നിങ്ങളെ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇതാ
യോഗർട്ട് : യോഗർട്ടിൽ കാൽസ്യം, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ പല്ലുകളുടേയും മോണകളുടെയും ശക്തിക്കും ആരോഗ്യത്തിനുമായി കഴിക്കാം
ഇലക്കറികൾ: വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടവുമായ ഇലക്കറികൾ ആരോഗ്യകരമായ ജീവിതത്തിനും പല്ലുകൾക്കും ഏറ്റവും അത്യാവശ്യമായ ഒന്നാണ്. ഇതിൽ കലോറിയും കുറവാണ്
ആപ്പിൾ : വളരെ മധുരമുള്ള പഴമാണ് ആപ്പിൾ. ധാരാളം ഫൈബറും ജലാംശവും അടങ്ങിയിട്ടുള്ള പഴമാണ് ആപ്പിൾ
ഡാർക്ക് ചോക്ലേറ്റ് : പല്ലിന്റെ ഇനാമലിനെ കഠിനമാക്കാൻ സഹായിക്കുന്ന സിബിഎച്ച് എന്ന സംയുക്തം ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്നു. ഇത് ദന്തക്ഷയത്തിനുള്ള സാധ്യതയും കുറക്കുന്നു
ഗ്രീൻ, ബ്ലാക്ക് ടി : ഇവയിൽ പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്ലാക്ക് ബാക്റ്റീരിയകൾ പല്ലിൽ വളരുന്നതും അവയുടെ ആസിഡുകൾ പല്ലിനെ ആക്രമിക്കുന്നത് തടയുന്നു