വെബ് ഡെസ്ക്
ഉഷ്ണതരംഗം കൂടിവരുന്ന സാഹചര്യത്തില്‍ ചർമത്തിന് കൂടുതൽ സംരക്ഷണം നൽകേണ്ടത് അത്യാവശ്യമാണ്. ചർമ സംരക്ഷണ വസ്തുക്കള്‍ ഉപയോഗിച്ചാലും ഭക്ഷണത്തിലൂടെയും ചർമത്തിൻ്റെ ആരോഗ്യം നമുക്ക് സംരക്ഷിക്കാം
ശരീരത്തിൽ ജലാംശം നിലനിർത്താനും സൂര്യഘാതത്തിൽ നിന്നുള്ള സംരക്ഷണത്തിനും ചർമത്തിൻ്റെ ആരോഗ്യത്തിനും പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കേണ്ടതുണ്ട്. അത്തരത്തിൽ ഉഷ്ണകാലത്ത് കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം
തണ്ണിമത്തൻ
ഉയർന്ന ജലാംശം ഉള്ളതിനാൽ തണ്ണിമത്തൻ വേനൽക്കാലത്ത് ഉന്മേഷം നൽകുന്നു. ഇത് ചർമത്തെ ഉള്ളിൽ നിന്ന് ഈർപ്പമുള്ളതാക്കുന്നു. അള്‍ട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്ന ആൻ്റി ഓക്സിഡൻ്റ് ലൈക്കോപീൻ ഇതിൽ അടങ്ങിയിട്ടുണ്ട്
ബെറികള്‍
സ്ട്രോബെറി, മള്‍ബെറി,ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയ ബെറികളിൽ വിറ്റാമിൻ സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന് തിളക്കം നൽകാനും സുര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു
തക്കാളി
ലൈക്കോപീനിൻ്റെ മറ്റൊരു ഉറച്ച ഉറവിടമാണ് തക്കാളി. ഇത് സൂര്യാഘാതത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. തക്കാളി കൊളാജൻ ഉൽപ്പാദനത്തെ പ്രോത്സഹിപ്പിക്കുന്നു
കുക്കുമ്പർ
ശരീരത്തിന് തണുപ്പ് നൽകുകയും ജലാംശം നൽകുകയും ചെയ്യുന്ന പച്ചക്കറിയാണ് കുക്കുമ്പർ. ഇതിൽ അടങ്ങിയിരിക്കുന്ന സിലിക്ക ശരീരത്തിലെ കോശങ്ങളെ ശക്തിപ്പെടുത്താനും മൃദുലവും മിനുസവുമായി നിലനിർത്താനും സഹായിക്കുന്നു
അവൊക്കാഡോ
ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിൻ ഇയും അടങ്ങിയ അവൊക്കാഡോ ചർമത്തെ പോഷിപ്പിക്കുകയും ഇലാസ്തികത നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ആൻ്റിഓക്സിഡൻ്റായ ഗ്ലൂട്ടാത്തയോണും അവൊക്കാഡോയിൽ അടങ്ങിയിട്ടുണ്ട്