മാമ്പഴത്തോടൊപ്പം ഒഴിവാക്കണം ഈ ഭക്ഷണങ്ങൾ

വെബ് ഡെസ്ക്

മാമ്പഴങ്ങളുടെ കാലമാണ് വേനൽക്കാലം. മാമ്പഴങ്ങളുടെ മധുരം ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. മധുരം മാത്രമല്ല, നിരവധി പോഷകങ്ങളും ആരോഗ്യ ഗുണങ്ങളും മാമ്പഴത്തിൽ നിറഞ്ഞിരിക്കുന്നു.

മാമ്പഴം കഴിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ധാരാളം കാര്യങ്ങളുണ്ട്. മാമ്പഴം കഴിക്കുന്നതിന് മുൻപ് തൊലി നന്നായി കഴുകി വൃത്തിയാക്കണം.

മാമ്പഴത്തോടൊപ്പം നമ്മൾ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണപദാർത്ഥങ്ങൾ ഇതാ

ഐസ്ക്രീം : മാമ്പഴവും ഐസ്ക്രീമും ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ചൂടും തണുപ്പും ചേരുന്ന കോമ്പിനേഷൻ ആണ് ഇവ രണ്ടും

നാരങ്ങയും ഓറഞ്ചും : ഇവ രണ്ടും മാങ്ങയോടൊപ്പം കഴിക്കുന്നത് ഒഴിവാക്കുക. സിട്രസ് പഴങ്ങള്‍ക്കൊപ്പം മാങ്ങ കഴിച്ചാൽ ശരീരത്തിലെ പിഎച്ച് ബാലൻസിനെ അത് ബാധിക്കാനിടയുണ്ട്.

യോഗർട്ട് : മാമ്പഴം ശരീരത്തിൽ ചൂട് ഉണ്ടാക്കുന്നു. യോഗർട്ട് തണുത്ത ഭക്ഷണമായതിനാൽ ഇവ രണ്ടും ഒരുമിച്ച് കഴിക്കരുത്.

തണുത്ത പാനീയങ്ങൾ : മാമ്പഴവും തണുത്ത പാനീയങ്ങളും ഒരുമിച്ച് കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും.

ഭക്ഷണത്തോടൊപ്പം : നമ്മൾ സാധാരണ കഴിക്കുന്ന ഭക്ഷണത്തോടൊപ്പം മാമ്പഴം കഴിക്കുന്നത് ദഹനത്തിന്റെ വേഗതയെ ബാധിക്കും. ഭക്ഷണം കഴിച്ച് അൽപ്പം കഴിഞ്ഞതിന് ശേഷം മാത്രമേ മാമ്പഴം കഴിക്കാൻ പാടുള്ളു.