ഉറക്കമില്ലാ രാത്രികളോട് ഗുഡ്ബൈ പറയാം; ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം

വെബ് ഡെസ്ക്

സിട്രസ് ഫലങ്ങള്‍

ഓറഞ്ച്, മുന്തിരി തുടങ്ങിയവയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ ഇവ കഴിച്ച് ഉടനെ തന്നെ ഉറങ്ങാന്‍ കിടക്കുന്നത് അസിഡിറ്റിക്കും, ദഹന കുറവിനും, ഗ്യാസിനും കാരണമായേക്കാം. ഇത് ഉറക്കത്തെ കാര്യമായി ബാധിച്ചേക്കാം

സവാള

അത്താഴത്തിന് സവാള പച്ചയ്ക്ക് കഴിക്കുന്നത് ഒഴിവാക്കാം. സാലഡായും വറുത്ത ഭക്ഷണങ്ങള്‍ക്ക് ഒപ്പവുമെല്ലാം നാം സവാള പച്ചയ്ക്ക് കഴിക്കാറുണ്ട്.

സവാള ഗ്യാസ്, റിഫ്‌ളക്‌സ്, വയറുപെരുപ്പം എന്നിവയ്ക്ക് കാരണമായേക്കാം. സവാളയുടെ ആസിഡിന്റെ അളവ് കുറയ്ക്കുന്നതിനായി വേവിച്ചോ ഗ്രില്‍ ചെയ്‌തോ കഴിക്കുക

മധുരം

രാത്രിയില്‍ അമിതമായി മധുരം കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിന് കാരണമാകുന്നു. ഇത് പാന്‍ക്രിയാസ് കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നതിലേയ്ക്ക് നയിക്കുന്നു. ഇന്‍സുലിന്റെ ഉയര്‍ന്ന സാന്നിധ്യം ഉറക്കത്തെ ബാധിക്കുന്നതാണ്.

മധുരമില്ലെങ്കിലും രാത്രിയില്‍ അമിതമായി ആഹാരം കഴിക്കുന്നതും ഉറക്ക കുറവിന് കാരണമാകും. എന്തെന്നാല്‍ എല്ലാ ഭക്ഷണങ്ങളിലും ഷുഗര്‍ അടങ്ങിയിട്ടുണ്ട്.

എരിവ്

അമിതമായി എരിവ് കഴിക്കുന്നത് വയര്‍ എരിച്ചിലിന് കാരണമാകുന്നതാണ്. ഇത് പിന്നീട് തൊണ്ടയില്‍ കഠിനമായ വേദനയ്ക്കും റിഫ്‌ളക്‌സ് പോലുള്ള ബുദ്ധിമുട്ടികള്‍ക്കും കാരണമായേക്കാം

ഡ്രൈ ഫ്രൂട്‌സ്

രാത്രിയില്‍ ഡ്രൈ ഫ്രൂട്‌സുകള്‍ കഴിക്കുന്നത് വയറു വേദനയ്ക്കും മലബന്ധത്തിനും കാരണമായേക്കാം

പിസ

പിസകളിലെ ചീസില്‍ അടങ്ങിയിട്ടുള്ള കൊഴുപ്പും ടുമാറ്റോ സോസിലെ ആസിഡും ചേര്‍ന്ന് ആസിഡ് റിഫ്‌ളക്‌സിന് കാരണമാകുന്നതാണ്. ഇത് ഉറക്കകുറവിനും കാരണമായേക്കാം

വെളളം

രാത്രിയില്‍ അമിതമായി വെള്ളം കിടുക്കുന്നത് അടിക്കടി എഴുന്നേറ്റ് മൂത്രമൊഴിക്കുന്നതിന് കാരണമാകും.

ഐസ്‌ക്രീം

മധുരം വളരെ അടങ്ങിയിട്ടുള്ളതിനാല്‍ ഐസ്‌ക്രീം ദഹനത്തെ ബാധിക്കുന്നതാണ്. എന്നാല്‍ ഇത് സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ ഉത്പാദനത്തെ കൂട്ടുന്നതിന് കാരണമാകുന്നു. കോര്‍ട്ടിസോളിന്റെ അളവ് കൂടുന്നത് ഉറക്കം കുറയുന്നതിന് കാരണമായേക്കാം