വെബ് ഡെസ്ക്
നാം കഴിക്കുന്നതോ കുടിക്കുന്നതോ ആയ എല്ലാ കാര്യങ്ങളും നമ്മുടെ ആരോഗ്യത്തെ ബാധിക്കുമെന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ചായ കുടിക്കാമോ ഇല്ലയോ എന്നത് വലിയ ചോദ്യമാണ്. ചായ കുടിച്ചാൽ ശരീരഭാരം കൂടുമെന്നാണ് പൊതുവേ പറയാറുള്ളത്. ഒരു ദിവസം നാലോ അഞ്ചോ ചായ കുടിക്കുന്നവരുണ്ട്. എന്നാൽ ശരിയായ രീതിയിൽ കഴിച്ചില്ലെങ്കിൽ ചായ ശരീരഭാരം കുറയ്ക്കുന്നതിന് തടസമാകും എന്നാണ് ഡയറ്റീഷ്യയായ മാക് സിങ്ങ് പറയുന്നത്.
ശരീരത്തിൽ ആഗിരണം ചെയ്യുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന സംയുക്തങ്ങള്‍ ധാരാളം ചായയില്‍ അടങ്ങിയിട്ടുണ്ട്. ഇതിന് കൊളസ്‌ട്രോള്‍ കുറയ്ക്കാനും കഴിയുമെന്ന് മാക് സിങ്ങ് പറയുന്നു.
എന്നാല്‍ പാല്‍ ചായ കുടിക്കുമ്പോള്‍ പാലില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍ ചായയുടെ കൊഴുപ്പ് ആഗിരണം ചെയ്യാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നു.
മറ്റൊരു കാരണം ചായയില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ അനുയോജ്യമല്ല.
നിങ്ങൾ ഒരു ദിവസം പഞ്ചസാരയോടുകൂടിയ 4-5 കപ്പ് ചായ കഴിക്കുകയാണെങ്കിൽ, അതൊരു വലിയ പ്ലേറ്റ് നിറയെ ആഹാരം കഴിക്കുന്നതിന് തുല്യാമാണെന്ന് മാക് സിങ്ങ് പറയുന്നു.
ചായ നിര്‍ബന്ധമുള്ള വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ പഞ്ചസാരയില്ലാതെ, വളരെ കുറച്ച് പാല്‍ ഉപയോഗിച്ച് കുടിക്കാവുന്നതാണ്. കൂടെ ഇഞ്ചി, ഏലക്ക, കറുവപ്പട്ട എന്നിവ ചേര്‍ക്കുന്നത് പോഷകമൂല്യം വര്‍ധിപ്പിക്കും.
കൂടാതെ ചായയുടെ കൂടെ ബിസ്‌കറ്റ്, എണ്ണപലഹാരങ്ങള്‍ തുടങ്ങിയ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. പകരം ബദാം, വാല്‍നട്ട് എന്നിവ കഴിക്കുക.
ചായ കുടിക്കുന്നത് അസിഡിറ്റി, ആസിഡ് റിഫ്‌ളക്‌സ്, വയറുവീക്കം എന്നിവയ്ക്ക് കാരണമാകുന്നു. രാത്രി ചായകുടിക്കുന്നത് ഉറക്കമില്ലായ്മയ്ക്കും കാരണം ആയേക്കാം.
പാലില്‍ ചായപ്പൊടിയിട്ട് കൂടുതൽ നേരം തിളപ്പിച്ച ചായ കുടിക്കുന്നത് കൊഴുപ്പ് കൂടാൻ കാരണമാകും.
വെറും വയറ്റില്‍ ചായ കുടിക്കരുത്. കൂടാതെ ചായ ഒരുപാട് കുടിക്കുന്നതും ഒഴിവാക്കണം. എന്തെന്നാല്‍ ചായയില്‍ കഫീന്‍ ഒരുപാട് അടങ്ങിയിട്ടുള്ളതിനാല്‍ ഇത് വയറുപെരുപ്പത്തിനും കാരണമാകുന്നു. ചായയില്‍ പാല്‍ ചേര്‍ക്കുന്നതാണ് മിക്കപ്പോഴും ഗ്യാസിന് കാരണമാകുന്നത്.
ചായയിൽ തിയോഫിലിൻ എന്നറിയപ്പെടുന്ന ഒരു രാസ സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കഴിച്ചാൽ ശരീരത്തിലെ ജലാംശം ഇല്ലാതാകുകയും നിർജ്ജലീകരണം സംഭവിക്കുകയും ചെയ്യുന്നു. ഇത് മലബന്ധത്തിന് കാരണമാകുന്നു.