പഴങ്ങൾ കഴിച്ച് തൊലി കളയല്ലേ; ചര്‍മത്തിന് ആവശ്യമുണ്ട്

വെബ് ഡെസ്ക്

പഴവര്‍ഗങ്ങള്‍ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ ഘടകങ്ങളാണ്. പഴങ്ങള്‍ മാത്രമല്ല, അവയുടെ തൊലിയും നമുക്ക് ഉപകാരപ്രദമാണ്

ചര്‍മത്തിന് ആരോഗ്യവും സൗന്ദര്യവും നല്‍കാന്‍ പഴത്തൊലികള്‍ മികച്ച ഓപ്ഷനാണ്. ഇവ ചര്‍മം തിളങ്ങാനും സഹായിക്കുന്നു

ചര്‍മത്തിന് സൗന്ദര്യവും ആരോഗ്യവും നല്‍കുന്ന പഴത്തൊലികള്‍ ഏതൊക്കെയെന്ന് നോക്കാം

ഓറഞ്ചിന്റെ തൊലി

ഓറഞ്ചിന്റെ തൊലിയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളാജന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ചര്‍മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാനും സഹായിക്കും

ചെറുനാരങ്ങാത്തൊലി

ഇതിലെ സിട്രിക് ആസിഡ് സ്വാഭാവിക ബ്ലീച്ചായി പ്രവര്‍ത്തിക്കുകയും അധിക എണ്ണ നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു

പപ്പായത്തൊലി

പപ്പായത്തൊലിയില്‍ പപ്പെയ്ന്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും ചര്‍മത്തെ മിനുസമാര്‍ന്നതും കൂടുതല്‍ ഊര്‍ജസ്വലമാക്കാനും സഹായിക്കുന്നു

പഴത്തൊലി

ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ നല്ലൊരു ഉറവിടമാണ് പഴത്തൊലി. ഇത് ചര്‍മത്തെ ഈര്‍പ്പമുള്ളതാക്കാനും പോഷിപ്പിക്കാനും സഹായിക്കുന്നു

ആപ്പിള്‍ത്തൊലി

ആപ്പിളിന്റെ തൊലിയിലെ ആന്റിഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും ഫ്രീ റാഡിക്കലുകളെ ചെറുക്കാനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു